Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

അപ്പോഴും സംഗതി ക്ലിയറല്ല! വി.ഡി. സതീശനെയും കുഞ്ഞാലിക്കുട്ടിയെയും വിളിച്ച് മുഖ്യമന്ത്രി സംസാരിച്ചു? പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തില്‍ ആശയക്കുഴപ്പം; സര്‍വകക്ഷി യോഗം വിളിച്ചത് 2024 ഓഗസ്റ്റ് അവസാനം; പണം കൊടുക്കരുതെന്ന് സുധാകരന്‍ പറഞ്ഞത് ഓഗസ്റ്റ് ആദ്യം

കൊച്ചി: കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ പദ്ധതിയില്‍ തുടര്‍ച്ചയായ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയരുന്നത്. സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെന്നതു മുതല്‍ സര്‍ക്കാരിനു ഭൂമി വാങ്ങാന്‍ ഒരു വര്‍ഷമെടുത്തു എന്നതടക്കം വാദങ്ങള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉയര്‍ത്തി. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ വീടു പണി തുടങ്ങിയെന്നു പറഞ്ഞ വാദം വലിയ ചര്‍ച്ചയായി. അവിടെയെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ വീടുകളുടെ പ്്‌ലാനിനുപോലും അനുമതി തേടിയിട്ടില്ലെന്നു കണ്ടെത്തി.

ഇതിനിടെയാണ്, താനും കുഞ്ഞാലിക്കുട്ടിയും സ്വകാര്യമായിട്ടാണ് മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം ഉന്നയിച്ചതെന്നാണ് വി.ഡി. സതീശന്‍ ഏറ്റവും ഒടുവില്‍ പറഞ്ഞത്. എന്നാല്‍, ഇതില്‍ സംശയം ഉന്നയിച്ച് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററായ അജയ് ബാലചന്ദ്രന്‍.

പോസ്റ്റിന്റെ പൂര്‍ണ രൂപം

Signature-ad

ഇന്ന് പ്രതിപക്ഷനേതാവിന്റെ ഒരു ബൈറ്റ് കണ്ടപ്പോഴാണ് കോണ്‍ഗ്രസ്സിന്റെ പുനരധിവാസപദ്ധതി വൈകിയത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഷ്യം കുറച്ചുകൂടി വ്യക്തമായത്. (ലിങ്ക് കമന്റില്‍)

സര്‍ക്കാരിന് സ്ഥലം വാങ്ങാന്‍ ഒരു കൊല്ലമെടുത്തു എന്നാണ് അദ്ദേഹം പറഞ്ഞത് (അതിന്റെ പശ്ചാത്തലം എന്തോ ആകട്ടെ – അതെപ്പറ്റി പറഞ്ഞാല്‍ വിഷയത്തില്‍ നിന്ന് മാറിപ്പോവും).

ഞങ്ങള്‍ക്ക് സ്ഥലം തരില്ല എന്ന് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ അന്വേഷിച്ചുപോയതും നാല് മാസത്തിനുള്ളില്‍ സ്ഥലം എടുത്തതും എന്നും അദ്ദേഹം പറയുന്നുണ്ട്. (2026 ജനുവരി പതിനാലിനാണ് കോണ്‍ഗ്രസ്സ് സ്ഥലം വാങ്ങിയതെന്നാണ് മനോരമ വാര്‍ത്ത. അതായത് അതിന് നാല് മാസം മുന്‍പ് 2025 സെപ്റ്റംബര്‍ മാസത്തിലാണ് ‘സ്ഥലം തരില്ല’ എന്ന് സര്‍ക്കാര്‍ പറഞ്ഞത് എന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്)

‘ഞങ്ങള്‍ക്ക് സെപ്പറേറ്റായുള്ള സ്ഥലം തരില്ല എന്ന് പറഞ്ഞു’ എന്നും ‘മുഖ്യമന്ത്രി എന്നെയും കുഞ്ഞാലിക്കുട്ടിയെയും വിളിച്ചാണ് സംസാരിച്ചത്’ എന്നും ‘അത് നിങ്ങള്‍ക്കറിയില്ലല്ലോ?’ എന്നും ‘മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഔദ്യോഗിക മുറിയില്‍’ വച്ചാണ് ഇത് പറഞ്ഞത് എന്നും ശ്രീ വി ഡി സതീശന്‍ പറയുന്നുണ്ട്.

ഇതില്‍ ക്ലിയറല്ലാത്ത ചില കാര്യങ്ങളുണ്ട്.

1. മുഖ്യമന്ത്രി ശ്രീ വി ഡി സതീശനെയും ശ്രീ കുഞ്ഞാലിക്കുട്ടിയെയും മുറിയില്‍ വിളിച്ചാണ് സ്ഥലം തരില്ല” എന്ന് പറഞ്ഞത്. ഇവര്‍ സെപ്പറേറ്റായി സ്ഥലം ഗവണ്മെന്റ് ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു എന്ന് മുഖ്യമന്ത്രിക്ക് മനസ്സിലായതുകൊണ്ടാവുമല്ലോ അങ്ങനെ ഇവരെ ക്ഷണിച്ച് നേരിട്ട് അറിയിച്ചത്? സ്ഥലം തരുമെന്ന കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ മുഖ്യമന്ത്രി എങ്ങനെ അറിഞ്ഞു എന്നതാണ് എന്റെ സംശയം. കോണ്‍ഗ്രസ്സ് രേഖാമൂലം അങ്ങനെ ഭൂമി ലഭ്യമാക്കാനുള്ള ഒരു അപേക്ഷ നല്‍കിയിരുന്നോ? നല്‍കിയെങ്കില്‍ ആ അപേക്ഷയുടെ കോപ്പി പുറത്തുവിടാത്തതെന്താണ്?

2. ശ്രീ വി ഡി സതീശനല്ലാതെ ഈ മീറ്റിങ്ങിലുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്ന രണ്ടുപേര്‍ (മുഖ്യമന്ത്രിയും ശ്രീ കുഞ്ഞാലിക്കുട്ടിയും) 2025 സെപ്റ്റംബര്‍ മാസത്തില്‍ ഇങ്ങനെ ഒരു മീറ്റിങ്ങ് നടന്നതായി എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? പ്രതിപക്ഷനേതാവ് ഈ മീറ്റിങ്ങിനെപ്പറ്റി പറയുന്ന കാര്യങ്ങളോട് അവരും യോജിക്കുന്നുണ്ടോ?

3. പുനരധിവാസം സംബന്ധിച്ച് 2024 ഓഗസ്റ്റ് 29 ന് തന്നെ ഒരു സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു എന്ന് മാധ്യമവാര്‍ത്ത കാണാം. അതില്‍ കോണ്‍ഗ്രസ്സ് തങ്ങള്‍ക്ക് ഭൂമി വേണം എന്ന് ആവശ്യപ്പെട്ടിരുന്നോ? അതോ കൃത്യമായി കാര്യങ്ങള്‍ അന്വേഷിക്കാത്തതുമൂലമുണ്ടായ തെറ്റിദ്ധാരണയായിരുന്നോ സര്‍ക്കാരില്‍ നിന്ന് ഭൂമി ലഭിക്കും എന്നത്?

4. 2024 ഓഗസ്റ്റ് തുടക്കത്തിലായിരുന്നു ശ്രീ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തതും ശ്രീ കെ സുധാകരന്‍ അതിനെ വിമര്‍ശിച്ചതും. കോണ്‍ഗ്രസ്സിന് ഇതിന് സ്വന്തം സംവിധാനമുണ്ട് എന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൊടുക്കേണ്ടതില്ല എന്നുമാണ് ശ്രീ കെ സുധാകരന്‍ പറഞ്ഞത്. കോണ്‍ഗ്രസ്സിന് ഒരു സംവിധാനം ഉള്ള സ്ഥിതിക്ക് ഇത്തരം പുനരധിവാസത്തിന് ഗവണ്മെന്റ് ഭൂമിയെടുത്ത് കൊടുക്കുകയും ആ ഭൂമിയില്‍ കോണ്‍ഗ്രസ്സ് വീടുകള്‍ പണിയുകയും ചെയ്യുക എന്ന മോഡല്‍ ഇതിന് മുന്‍പ് കേരളത്തില്‍ നടന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ ഗവണ്മെന്റ് ഭൂമി എടുത്ത് തരും എന്ന് പ്രതീക്ഷിച്ചത് യുക്തിഹീനതയല്ലേ?

പരമപ്രധാനമായ ചോദ്യങ്ങള്‍ അടുത്ത രണ്ടെണ്ണമാണ്.

5. ഇതിനായി കോണ്‍ഗ്രസ്സ് എത്ര രൂപ പിരിച്ചു?

6. ഏത് അക്കൗണ്ടിലാണ് ഈ തുക ഇപ്പോള്‍ ഉള്ളത്?

 

 

#വയനാട്, #പുനരധിവാസം, #വിഡിസതീശൻ, #കോൺഗ്രസ്, #കേരളരാഷ്ട്രീയം, #വിവാദം, #മുഖ്യമന്ത്രി, #സോഷ്യൽമീഡിയ, #വയനാട്ന്യൂസ്, #കേരളം, #രാഷ്ട്രീയവാർത്തകൾ, #മലയാളംന്യൂസ് #WayanadRehabilitation, #VDSatheesan, #CongressKerala, #WayanadControversy, #KeralaPolitics, #PinarayiVijayan, #PoliticalDebate, #WayanadHousing, #SocialMediaViral, #DailyhuntKerala, #BreakingNewsKerala, #KeralaGovernment, #UDF

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: