Breaking NewsKeralaLead NewsNEWS

അരുവിക്കരയിൽ നടൻ വിവേ​ക് ​ഗോപൻ, അടൂരിൽ പന്തളം ​ഗോപാലൻ!! കൃഷ്ണകുമാറിന് സീറ്റില്ല, മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സ്ഥാനാർഥികളെയാണ് ഇത്തവണ പ്രഖ്യാപിച്ചത്. അതേസമയം പ്രതീക്ഷിച്ചിരുന്നെങ്കിലും നടൻ കൃഷ്ണകുമാറിന് സീറ്റില്ല. തിരുവനന്തപുരത്ത് കരമന ജയൻതന്നെ സ്ഥാനാർഥിയാകും. അടൂരിൽ പന്തളം പ്രതാപനും കോവളത്ത് ടി.എൻ സുരേഷുമാണ് സ്ഥാനാർഥികൾ.

അരുവിക്കരയിൽ നടൻ വിവേക് ഗോപൻ സ്ഥാനാർഥിയാകും. മാവേലിക്കരയിൽ അജിമോനും പീരുമേട് വി. രതീഷും പുതുപ്പള്ളിയിൽ രവീന്ദ്രനാഥ് വാകത്താനവും സ്ഥാനാർഥികളാകും. ചവറയിൽ കെ.ആർ. രാജേഷ്, ചടയമംഗലത്ത് ആർ.എസ്. അരുൺരാജ്, ചിറയൻകീഴ് ബി.എസ്. അനൂപ്, നെയ്യാറ്റിൻകരയിൽ എസ്. രാജശേഖരൻ നായർ എന്നിവരും സ്ഥാനാർഥികളാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: