Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഇനിയെന്ത്? വര്‍ക്കിംഗ് കമ്മിറ്റി അംഗം രാജിവയ്ക്കും? ഡല്‍ഹിയില്‍ സുധാകരന്റെ നീക്കമെന്ത്? കേരളത്തിലേക്ക് വിമാനം 9.45ന്; ഫ്‌ളാറ്റിന് പുറത്തിറങ്ങാതെ സസ്‌പെന്‍സ്; കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വീകരണത്തിന് നീക്കം; പട്ടിക ഉടനെന്ന് കെപിസിസി പ്രസിഡന്റ്

ന്യൂഡല്‍ഹി: സീറ്റു നിഷേധിക്കപ്പെട്ടതിനു പിന്നാലെ കെ. സുധാകരന്റെ നീക്കങ്ങളെന്തെന്നു കാത്ത് രാഷ്ട്രീയ കേരളം. കണ്ണൂരില്‍ മത്സരിക്കണമെന്ന സുധാകരന്റെ പിടിവാശിക്കു വഴങ്ങാതെ ഹൈക്കമാന്‍ഡ് നിലപാട് എടുത്തതോടെയാണ് കേരള രാഷ്ട്രീയത്തെ തന്നെ മുള്‍മുനയിലാക്കുന്ന നീക്കങ്ങളുണ്ടാകുമോയെന്നു കാത്തിരിക്കുന്നത്.

എം.പിമാര്‍ മല്‍സരിക്കേണ്ടെന്ന കര്‍ശന നിലപാടെടുത്തതോടെ കെ. സുധാകരന് സീറ്റ് നല്‍കേണ്ടെന്ന് ഒടുവില്‍ തീരുമാനിച്ചു. ഇതോെട സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചനകള്‍. ഉടന്‍ പ്രഖ്യാപനം നടത്തിയേക്കും. ഒന്‍പതേ മുക്കാലിന്റെ വിമാനത്തില്‍ ഇന്നുതന്നെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുധാകരന് വന്‍ സ്വീകരണം നല്‍കാന്‍ നീക്കം നടക്കുന്നു.

Signature-ad

കണ്ണൂരില്‍ ടി.ഒ. മോഹനന്‍ സ്ഥാനാര്‍ഥിയായേക്കും. എം.പിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ കീഴ്‌വഴക്കമാകുമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. കൂടുതല്‍ എം.പിമാര്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെടാമെന്നും ഹൈക്കമാന്‍ഡിന് ആശങ്ക. പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ചെന്നും പ്രഖ്യാപനം ഉടനെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു

അതേസമയം, കോണ്‍ഗ്രസ് പട്ടികയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വതന്ത്രനായി മല്‍സരിക്കാനാണ് സുധാകരന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ വസതിയില്‍ വാര്‍ത്താ സമ്മേളനത്തിന് ഒരുക്കം നടക്കുന്നു. ഡല്‍ഹിയില്‍ നിന്ന് ഇന്ന് തന്നെ കേരളത്തിലെത്തും. കൊച്ചിയില്‍നിന്ന് ട്രെയിനിലായിരിക്കും കണ്ണൂരിലെത്തുക. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുധാകരന് വന്‍ സ്വീകരണം നല്‍കാന്‍ നീക്കം നടക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റിനുവേണ്ടി പിടിവാശി പിടിക്കുന്ന കെ സുധാകരന്‍ എംപിക്കെതിരെ കോണ്‍?ഗ്രസ് മണ്ഡലം കമ്മിറ്റികള്‍. സീറ്റ് ലഭിക്കില്ലെന്ന സൂചന വന്നയുടന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയ സുധാകരനെ വിശ്വസിക്കാനാകില്ലെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ കോണ്‍?ഗ്രസ് നേതൃത്വത്തെ അറിയിച്ചു. മണ്ഡലം കമ്മിറ്റികളുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും ഡിസിസി ഭാരവാഹികളുടെയും യോ?ഗത്തിലാണ് സുധാകരനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.

10 മണ്ഡലം കമ്മിറ്റികളും സുധാകരനെതിരെ നിലപാടെടുത്തു. സുധാകരന്റെ പിടിവാശി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. സുധാകരന് മാത്രമായി ഇളവ് നല്‍കണമെന്ന നിലപാട് കണ്ണൂര്‍ ഡിസിസിക്കുമില്ല. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ച ടി ഒ മോഹനന്റെയും സുധാകരന്റെയും അനുകൂലികള്‍ തമ്മില്‍ ഡിസിസിയില്‍ വാക്കേറ്റമുണ്ടായി.

സീറ്റ് ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നയുടന്‍ സുധാകരന്‍ അനുകൂലികള്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് കണ്ണൂരിലെ ബിജെപി നേതാക്കള്‍ സ്ഥിരീകരിക്കുകയും ചെയ്തു. സുധാകരന്റെ തീരുമാനം അനുസരിച്ചാകും നിലപാടെന്നാണ് ബിജെപി അറിയിച്ചത്. സീറ്റില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിച്ചാലും സുധാകരന് ബിജെപി പിന്തുണ നല്‍കിയേക്കും.

നേരത്തെ, സുധാകരന് സീറ്റ് ലഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നയുടന്‍ പടക്കംപൊട്ടിച്ചും പ്രകടനം നടത്തിയും ഒരുവിഭാ?ഗം ആഘോഷിച്ചിരുന്നു. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന സുധാകരന് സ്വീകരണം ഒരുക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ പിന്നീട്, മോഹനന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥി എന്ന് ഹൈക്കമാന്‍ഡ് വീണ്ടും അറിയിച്ചതോടെ സുധാകരന്റെ യാത്ര വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് സുധാകരന്‍. നിലപാട് വ്യക്തമാക്കാന്‍ വ്യാഴാഴ്ച 12 മണിക്ക് സുധാകരന്‍ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന ചര്‍ച്ചയില്‍ സീറ്റ് ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു. സീറ്റില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വവും രാജിവച്ചേക്കും. സോഷ്യല്‍മീഡിയയില്‍ സുധാകരന്‍ അനുകൂലികള്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെയും കടുത്ത സൈബര്‍ ആക്രമണം നടത്തുന്നുമുണ്ട്.

#KeralaPolitics, #Congress, #KSudhakaran, #Kannur, #Election2026, #HighCommand, #KPCC, #BreakingNews, #KeralaNews, #PoliticalCrisis, #SunnyJoseph, #VDSatheesan, #BJP, #IndependentCandidate, #UDF, #LDF, #KannurPolitics, #PoliticalUpdate, #SudhakaranEffect, #KeralaAssemblyElection, #CongressCrisis, #IndiaNews, #MalayalamNews, #TrendingKerala

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: