Breaking NewsLead NewsNEWSWorld

ഹോർമുസിലൂടെ ഇന്ത്യൻ പതാകയുള്ള എണ്ണക്കപ്പലുകൾക്ക് കടന്നു പോകാം, ആക്രമിക്കില്ല… ഇറാന്റെ ഉറപ്പ്!! തീരുമാനം ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ സുരക്ഷയൊരുക്കിയ നടപടിയിൽ? പെട്രോൾ, പാചകവാത ക്ഷാമ ആശങ്കയ്ക്ക് അറുതി

ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ–ഇസ്രായേൽ–അമേരിക്ക സംഘർഷത്തിനിടെ ഇന്ത്യൻ പതാകയുള്ള എണ്ണക്കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായി റിപ്പോർട്ടുകൾ. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടന്ന ചർച്ചകൾക്കുശേഷമാണ് ഈ തീരുമാനം വന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ടുകൾ പ്രകാരം എം.ടി. പുഷ്പക് (എം.ടി. പുഷ്പക്) എന്ന എണ്ണക്കപ്പലും എം.ടി. പരിമൾ (MT Parimal) എന്ന മറ്റൊരു ഇന്ത്യൻ ടാങ്കറും ഇപ്പോൾ ഹോർമസ് കടലിടുക്ക് സുരക്ഷിതമായി കടന്നുപോകുകയാണെന്നും റിപ്പോർട്ട്. എന്നാൽ അമേരിക്ക, യൂറോപ്പ്, ഇസ്രായേൽ എന്നിവയുമായി ബന്ധമുള്ള കപ്പലുകൾക്ക് ഇപ്പോഴും കടന്നുപോകുന്നതിൽ നിയന്ത്രണങ്ങൾ തുടരുകയാണ്.

Signature-ad

മാത്രമല്ല ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെയും ഫലമായാണ് ഇന്ത്യയോട് ഇത്തരമൊരു സമീപനം സ്വീകരിക്കാൻ ഇറാൻ തയ്യാറായതെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലേക്ക് എണ്ണയും പാചകവാതകവും എത്തിക്കുന്നതിൽ ഹോർമുസ് കടലിടുക്ക് നിർണായകമാണ്. ചരക്കുനീക്കം തടസപ്പെട്ടത് ഇന്ത്യയിൽ പെട്രോൾ, പാചകവാത ക്ഷാമമുണ്ടാക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്ന് കരുതപ്പെടുന്നു.

ഹോർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയാണ്. ഇറാനും ഒമാനും തമ്മിലുള്ള ഈ ചുരുങ്ങിയ കടൽപാത വഴി ദിവസേന 20 മില്യൺ ബാരലിൽ അധികം ക്രൂഡ് ഓയിൽ കടന്നുപോകുന്നു. ഇത് ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിൻ്റെ ഏകദേശം അഞ്ചിലൊന്നിനോട് തുല്യമാണ്. കടൽമാർഗം ഗതാഗതം ചെയ്യുന്ന എണ്ണയുടെ ഏകദേശം നാലിലൊന്ന് ഈ വഴിയാണ് പോകുന്നത്. ലോകത്തിലെ വലിയ തോതിലുള്ള ദ്രവീകൃത പ്രകൃതിവാതകം (LNG) കയറ്റമതിയും ഈ കടൽപാതയിലൂടെ തന്നെയാണ് നടക്കുന്നത്.

ഈ കടൽപാതയിലുണ്ടാകുന്ന ചെറിയ തടസം പോലും ആഗോള വിപണിയിൽ ഉടൻ പ്രതികൂലപ്രഭാവം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. എണ്ണവില ഉയരാനും ഇന്ധന വിതരണം ശൃംഖലകളിൽ തടസ്സം ഉണ്ടാകാനും ഇത് കാരണമാകും.

യുദ്ധം രൂക്ഷമായതിനെ തുടർന്ന് ഇറാൻ ആദ്യം ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അത് അമേരിക്ക, ഇസ്രയേൽ, യൂറോപ്പ് എന്നിവ കാണാനുള്ള പാശ്ചാത്യ സഖ്യരാജ്യങ്ങളുടെ കപ്പലുകൾ മാത്രമാണെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യ പോലുള്ള പാശ്ചാത്യ സഖ്യങ്ങളിൽ ഉൾപ്പെടാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്ര അനുവദിക്കാമെന്ന സൂചനയും ഇറാൻ നൽകിയിരുന്നു. അതുപോലെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി നടക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് ഹോർമുസ് കടലിടുക്ക് വഴി ഗതാഗതം വളരെ പ്രധാനമാണ് വിദഗ്ധർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: