NEWS

മദ്യവില്‍പ്പനയില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍; കൂടുതല്‍ ടോക്കണുകള്‍ അനുവദിക്കും

കോവിഡും ലോക്ക്ഡൗണും പിടിമുറുക്കിയതോടെ മദ്യം വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒന്നായിരുന്നു ബെവ്ക്യൂ ആപ്പ്. ഇപ്പോഴിതാ ഓണം പ്രമാണിച്ച് ഈ ആപ്പിലൂടെ മദ്യവില്‍പ്പനയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരിക്കുകയാണ് എക്‌സൈസ് വകുപ്പ് . ഇതുപ്രകാരം ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം 400ല്‍ നിന്ന് 600 വരെയാക്കാനാണ് തീരുമാനം.

തിരക്ക് നിയന്ത്രിക്കാന്‍ മദ്യവില്‍പ്പന ഇനി രാവിലെ ഒന്‍പത് മുതല്‍ രാത്രി 7 വരെയാക്കി. ഒരു തവണ ടോക്കണ്‍ എടുത്ത് മദ്യം വാങ്ങിയവര്‍ക്ക് വീണ്ടും മൂന്ന് ദിവസം കഴിഞ്ഞേ മദ്യം വാങ്ങാവൂ എന്ന നിയന്ത്രണവും മാറ്റി. പകരം ഇനി ഏത് ദിവസവും മദ്യം വാങ്ങാം. ബെവ്ക്യൂ ആപ്പ് വഴി ടോക്കണുകള്‍ ബുക്ക് ചെയ്യാം.

Back to top button
error: