Breaking NewsCrimeKeralaLead NewsNEWS

അമ്മയെ കാണാതെ അന്വേഷിച്ചെത്തിയ മകൻ കണ്ടത് ജീവനറ്റുകിടക്കുന്ന ബിജിയെ!! വാക്കുതർക്കത്തിനിടെ കഴുത്തിൽ കിടന്ന ഷാൾ കൊണ്ട് മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, അരുംകൊല ഹോട്ടലിനുള്ളിൽവച്ച്

കൊച്ചി: എറണാകുളം കീഴില്ലത്ത് ഭർത്താവ് ഭാര്യയെ കഴുത്തിൽ ഷാൾകൊണ്ടു മുറുക്കി കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനി ബിജിമോൾ ആണ് മരിച്ചത്. സംഭവശേഷം മുങ്ങിയ ഭർത്താവ് ലൈജുവിനെ കണ്ടെത്താനായി കുറുപ്പുംപടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് 12:30 യോടെയാണ് സംഭവം.

വഴക്കിനിടെ ഭാര്യയുടെ കഴുത്തിൽ കടന്ന് ഷോളെടുത്ത് ഭർത്താവ് ഹോട്ടലിൽ വച്ച് ഇവരെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഇയാൾ ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു. അല്പം കഴിഞ്ഞ് എത്തിയ മകനാണ് അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ റോഡിലിറങ്ങി മറ്റ് ആളുകളെ വിളിച്ചുവരുത്തി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഇവർ തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നു എന്നാണ് അറിയുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: