പത്മജയ്ക്കു തൃശൂരില്‍ പച്ചക്കൊടി; മത്സരിക്കാന്‍ സുരേഷ് ഗോപിയും ആവശ്യപ്പെട്ടു; എം.ടി. രമേശും പിന്‍മാറുമെന്ന് അറിയിച്ചു; കെ. മുരളീധരന് എതിരേ മത്സരിക്കില്ലെന്നും പത്മജ

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം സംസ്ഥാന നേതൃത്വം പച്ചക്കൊടി കാണിച്ചതായി പത്മജ വേണുഗോപാല്‍. തൃശൂരില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്ന് അറിച്ചു. മറ്റു സീറ്റുകളില്‍ മല്‍സരിക്കാന്‍ സന്നദ്ധയാണെങ്കിലും സഹോദരന്‍ കെ മുരളീധരനെതിരെ മല്‍സരിക്കില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും പോരാട്ടത്തിന് ഒരുങ്ങാന്‍ നേതൃത്വം സൂചന നല്‍കിയതായി പത്മജ വേണുഗോപാല്‍ പറഞ്ഞു. തൃശൂരില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്ന് അറിയിച്ചു. മല്‍സരിക്കാന്‍ സുരേഷ് ഗോപിയും ആവശ്യപ്പെട്ടു. താന്‍ മല്‍സരിക്കുകയാണെങ്കില്‍ തൃശൂരിനായി താല്‍പര്യപ്പെടില്ലെന്ന് എം.ടി രമേശ് അറിയിച്ചതായും പത്മജ.
ബിജെപിയില്‍ എത്തിയപ്പോള്‍ പദവികള്‍ നല്‍കാന്‍ നേതൃത്വം തയ്യാറായിരുന്നു. മനസിലുള്ളത് മുഴുവന്‍ പുറത്തുപറയരുതെന്നും സുരേഷ് ഗോപി രാഷ്ട്രീയം പഠിച്ചുവരുന്നതേ ഉള്ളൂവെന്നും സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പത്മജ പ്രതികരിച്ചു.
മത്സരിക്കുന്നുവെങ്കില്‍ തൃശ്ശൂരില്‍ മാത്രമായിരിക്കും മത്സരിക്കുകയെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. തൃശൂരിലെ ജനങ്ങളെ കാലങ്ങളായി അറിയാം. താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും പത്മജ പറഞ്ഞു.
കഴിഞ്ഞതവണ വലിയ പ്രതീക്ഷയോടെ വന്നു. പക്ഷെ വലിയ സങ്കടത്തോടെയാണ് ഇവിടെനിന്ന് പോയത്. ഇത്തവണ അതുണ്ടാവില്ലെന്നാണ് പ്രതീക്ഷ. എന്റെ പണി ഞാന്‍ എടുത്തോളാം. എന്നെ പണിയാതിരുന്നാല്‍ മതിയെന്നും പത്മജ മാധ്യങ്ങളോട് പ്രതികരിച്ചു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തൃശ്ശൂരില്‍ തുടങ്ങിയിട്ടുണ്ട്. ആര് തൃശ്ശൂരില്‍ മത്സരിച്ചാലും അവര്‍ക്കൊപ്പമുണ്ടാവും. എനിക്ക് തൃശ്ശൂരുകാരെ അറിയാം. അതില്‍ അഞ്ചാറ് പേരാണ് എനിക്കിട്ട് താങ്ങിയത്. ബാക്കിയുള്ളവരെല്ലാം എനിക്കൊപ്പമുണ്ട്. അതാണ് തൃശ്ശൂരിലേക്ക് തിരിച്ചുവന്നതെന്നും പത്മജ പറഞ്ഞു.
#PadmajaVenugopal, #ThrissurElection2026, #BJPKerala, #KeralaPolitics, #SureshGopi, #MTRamesh, #KMuralidharan, #ThrissurNews, #പത്മജവേണുഗോപാൽ, #തൃശ്ശൂർവാർത്തകൾ, #ബിജെപി, #കേരളരാഷ്ട്രീയം, #നിയമസഭാതിരഞ്ഞെടുപ്പ്
#PadmajaVenugopal, #BJP, #Thrissur, #KeralaElection, #PoliticsNews, #SureshGopi, #KeralaBJP, #പത്മജവേണുഗോപാൽ, #തൃശ്ശൂർ, #കേരളം, #രാഷ്ട്രീയം, #കെമുരളീധരൻ






