Breaking NewsKeralaNEWSNewsthen Special

പ്രീമിയം പരീക്ഷണങ്ങള്‍ തുടരുന്നു; അയ്യായിരം കൊടുത്താല്‍ പ്രത്യേക കൗണ്ടര്‍ നല്‍കാന്‍ ബെവ്‌കോ; സ്വകാര്യ കമ്പനിക്ക് യഥേഷ്ടം മദ്യം വില്‍ക്കാം; പരീക്ഷണ അടിസ്ഥാനത്തില്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീമിയം ഷോപ്പുകളില്‍ പണം നല്‍കിയാല്‍ സ്വകാര്യ മദ്യ കമ്പനിയ്ക്ക് മദ്യത്തിന്റെ പരസ്യം നല്‍കി വില്‍പനയ്ക്കുള്ള പ്രത്യേക കൗണ്ടര്‍ സൗകര്യം അനുവദിക്കാനൊരുങ്ങി ബവ്‌കോ. ബ്രാന്‍ഡൊന്നിന് 5000 (അയ്യായിരം) രൂപ വീതം വാങ്ങി മൂന്ന് വര്‍ഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൗണ്ടര്‍ നല്‍കാന്‍ താല്‍പര്യപത്രം ക്ഷണിച്ചത്. സ്ഥലം അനുവദിക്കുന്നതിലൂടെ സര്‍ക്കാരിന്റെ ഉടമസ്ഥതതയിലുള്ള സ്ഥാപനത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ ബ്രാന്‍ഡ് മദ്യം യഥേഷ്ടം വില്‍ക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താന്‍ കഴിയും.

ബവ്‌കോ സ്വന്തം നിലയിലോ, വാടക നല്‍കിയോ പ്രവര്‍ത്തിപ്പിക്കുന്ന ഷോപ്പുകളില്‍ മൂന്ന് വര്‍ഷത്തേക്ക് സ്വകാര്യ കമ്പനി നല്‍കേണ്ടത് നാമ മാത്രമായ തുകയാണെന്നത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ ഓരോ ഷോപ്പുകളിലായുള്ള പരീക്ഷണത്തിനാണ് ബവ്‌കോയുടെ തീരുമാനം. പ്രത്യേക കൗണ്ടര്‍ തിരിച്ച് നല്‍കുന്നതിലൂടെ മദ്യത്തിന്റെ സവിശേഷതകള്‍ പറഞ്ഞ് കൊടുക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താം.

Signature-ad

വിവിധ ബ്രാന്‍ഡുകള്‍ ഇത്തരത്തില്‍ തൊഴിലാളികളെ ചുമതലപ്പെടുത്തിയാല്‍ മദ്യം വാങ്ങാന്‍ എത്തുന്നവരെക്കാള്‍ കൂടുതല്‍ വില്‍പ്പനക്കാര്‍ കൗണ്ടറുകളിലുണ്ടായേക്കും. അങ്ങനെ സര്‍ക്കാരിന്റെ സ്ഥാപനത്തില്‍ പതിയെ പതിയെ സ്വകാര്യ കമ്പനിയും പിടിമുറുക്കുമെന്നാണ് ആരോപണം. പുതിയ ബ്രാന്‍ഡിക്ക് പേരിടാന്‍ ജനങ്ങളെ ക്ഷണിച്ചതിനൊപ്പം പാരിതോഷികവും പ്രഖ്യാപിച്ച ബവ്‌കോയില്‍ നിന്നും ഇനിയും ഇത്തരം നീക്കങ്ങള്‍ പ്രതീക്ഷിക്കാമെന്നാണു റിപ്പോര്‍ട്ട്.

 

#Bevco, #KeralaLiquorPolicy, #LiquorSales, #PremiumWineShop, #PrivateCounter, #Trivandrum, #Kollam, #KeralaNews, #BevcoExperiment, #MalayalamNewsUpdate, #LiquorBusiness, #KeralaGovernment, #SpecialCounter #BevcoPremiumShopCounter, #KeralaLiquorSaleNews2026, #PrivateLiquorCompanyCounterBevco, #KeralaStateBeveragesCorporation, #BevcoTenderForCounters, #LiquorBrandPromotionKerala, #BevcoNewPolicyCriticism, #KeralaExciseUpdates, #AlcoholSalesInKerala

#Bevco, #Kerala, #LiquorNews, #PrivateCompanies, #Controversy, #PublicOpinion, #KeralaPolitics, #NewInitiative, #LiquorMarket, #BreakingNewsKerala, #BevcoUpdates

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: