ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക്… ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണം… പച്ചക്കള്ളം പറഞ്ഞ് രക്തസാക്ഷി പരിവേഷം കിട്ടാനുള്ള പരിശ്രമം വിലപ്പോകില്ല..’ സന്ദീപ് വാര്യർ

കൊച്ചി: കെസ് യു ആക്രമിച്ചെന്ന തരത്തിലുള്ള സിപിഎമ്മിന്റെ പ്രസ്താവനകളിലൂടെ ആരോഗ്യമന്ത്രി വീണാ ജോർജിന്റേത് രക്തസാക്ഷി പരിവേഷം കിട്ടാനുള്ള ശ്രമമെന്ന് നടത്തുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. കണ്ണൂരിൽ കെഎസ്‌യു നടത്തിയ സമരത്തിൽ പ്രതിഷേധക്കാർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ലെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. മറിച്ച് കെഎസ്‌യു പ്രവർത്തകർക്ക് നേർക്ക് മന്ത്രി തട്ടികയറുന്നതാണ് ദൃശ്യങ്ങളിലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
പച്ചക്കള്ളം പറഞ്ഞ് രക്തസാക്ഷി പരിവേഷം കിട്ടാനുള്ള പരിശ്രമം വിലപ്പോകില്ല. ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണം. ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക് എന്നും സന്ദീപ് വാര്യർ പരിഹസിച്ചു. പിന്നാലെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റുമെത്തി. ഇപ്പോഴാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം അക്ഷരാർഥത്തിൽ ശരിയായി ഭവിച്ചത് . നാടകാന്ത്യം ആരോഗ്യവകുപ്പ് ഐസിയുവിലായിയെന്നും സന്ദീപ് പരിഹസിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
‘സമരത്തിന്റെ ദൃശ്യങ്ങളിൽ കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല. മന്ത്രി കെഎസ്യു പ്രവർത്തകരുടെ നേർക്ക് തട്ടിക്കയറുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. റെയിൽവേ സ്റ്റേഷനിൽ സിസിടിവി ഉണ്ട്. മാധ്യമങ്ങളുടെയും പോലീസിന്റെയും പൊതുജനങ്ങളുടെയും ഇടയിലാണ് ജനാധിപത്യപരമായ സമരം നടന്നത്. പച്ചക്കള്ളം പറഞ്ഞ് രക്തസാക്ഷി പരിവേഷം കിട്ടാനുള്ള പരിശ്രമം വിലപ്പോകില്ല. ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണം . ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക്..’ എന്നാണ് സന്ദീപ് വാര്യരുടെ കുറിപ്പ്.
പിന്നാലെ രണ്ടാമത്തെ പോസ്റ്റുമെത്തി
ഇപ്പോഴാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം അക്ഷരാർഥത്തിൽ ശരിയായി ഭവിച്ചത് . നാടകാന്ത്യം ആരോഗ്യവകുപ്പ് ഐസിയുവിൽ. എന്നാലും എൻ്റെ മന്ത്രി, ഇത്രയും ക്യാമറകൾക്കും പോലീസിനും നടുവിൽ നിങ്ങളെ ആക്രമിക്കാൻ നാല് പിള്ളേർക്ക് കഴിഞ്ഞല്ലോ… ഏത് കഴിവ് കേട്ടവനാണീ നാട്ടിലെ ആഭ്യന്തരൻ?
അതേസമയം കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് കെഎസ് യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റത്. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിനുവേണ്ടി സ്റ്റേഷനിൽ എത്തിയതായിരുന്നു മന്ത്രി. പരുക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. മന്ത്രിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി. മന്ത്രിക്കെതിരായ കെഎസ്‌യു ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമാണെന്നും അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.






