Breaking NewsKeralaLead NewsNEWS

ദേവസ്വം മന്ത്രി രാജിവച്ചാൽ പ്രശ്‌നം തീരും, സഭ സു​ഗമമായി മുന്നോട്ടു പോകും, അല്ലെങ്കിൽ പ്രതിപക്ഷം നിസഹകരണം തുടരും- കെ ബാബു!! പ്രതിപക്ഷം തന്ത്രിയുടെ വക്കാലത്ത് ഏറ്റുപിടിച്ച് സംസാരിക്കുന്നു- ഭരണപക്ഷം, ചോദ്യോത്തരവേള റദ്ദേക്കി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തെത്തി. ദേവസ്വം മന്ത്രി രാജിവച്ചാൽ പ്രശ്‌നം തീരുമെന്നും സഭ സുഗമമായി മുന്നോട്ടു പോകും. അല്ലെങ്കിൽ സഭയിൽ നിസഹകരണം തുടരുമെന്നും പ്രതിപക്ഷത്തിനായി സംസാരിച്ച കെ ബാബു പറഞ്ഞു. അതേസമയം പ്രതിപക്ഷം തന്ത്രിയുടെ വക്കാലത്ത് ഏറ്റുപിടിച്ചാണ് സംസാരിക്കുന്നതെന്ന് മന്ത്രിമാരായ എം ബി രാജേഷും പി രാജീവും വിമർശിച്ചു.

ബാനറും പ്ലക്കാർഡുമായി സഭയിൽ പ്രതിപക്ഷ പ്രതിഷേധിച്ചതിനിടെ ചോദ്യോത്തരവേള സ്പീക്കർ റദ്ദാക്കി. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കോടതി പറഞ്ഞ കാര്യം മാത്രമാണ് തങ്ങൾ പറഞ്ഞതെന്നും നാൽപത് ദിവസത്തോളം തന്ത്രിയെ ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും കെ ബാബു ചോദിച്ചു. ഇതിന് ജനങ്ങളോട് ഉത്തരം പറയേണ്ടത് സർക്കാരാണെന്നും സർക്കാർ വീഴ്ച കൊണ്ട് മാത്രമാണ് സ്വർണക്കൊള്ള കേസിൽ പ്രതികൾ പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശനത്തെ എതിർത്തതിന് തന്ത്രിയോട് പ്രതികാരം തീർക്കുകയാണ് ഉണ്ടായതെന്നും പ്രതിപക്ഷം സഭയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: