‘തോൽവി കളിയുടെ ഭാഗമാണ്, ഞങ്ങൾ അതിൽ നിന്നെല്ലാം പഠിക്കും, കൂടുതൽ ശക്തമായി തിരിച്ചുവരും… ബോളിങ് മികച്ചതായിരുന്നു, പക്ഷെ ബാറ്റിങ്ങിൽ പരാജയപ്പെട്ടു, പവർപ്ലേയിൽ ചെറിയ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല’- സൂര്യകുമാർ

ടി-20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെയുണ്ടായ തോൽവിയിൽ പ്രതികരണവുമായി ക്യാപ്റ്റൻ സൂര്യകുമാർ. തോൽവി കളിയുടെ ഭാഗമാണ്, അതിൽ നിന്നെല്ലാം പഠിക്കുമെന്നായിരുന്നു നായകന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയോട് 76 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റു വാങ്ങിയത്.
തോൽവിക്കുപിന്നാലെ സൂര്യകുമാറിന്റെ പ്രതികരണം ഇങ്ങനെ
മത്സരത്തിന്റെ തുടക്കത്തിൽ നാം മികച്ച ഗെയിമിൽ ഉണ്ടായിരുന്നു. തുടക്കത്തിലെ ബൗളിംഗ് മികച്ചതായിരുന്നു. അവർ 21/3 എന്ന നിലയിൽ ആയിരുന്നു. എന്നാൽ 7 മുതൽ 15 ഓവറുകൾക്കിടയിൽ അവർ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. പിന്നീട് നാം വീണ്ടും ഗെയിമിലേക്ക് തിരിച്ചുവന്നു. ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ ബൗളിംഗ് നന്നായിരുന്നു, പക്ഷേ ബാറ്റിംഗ് മോശമായിരുന്നു.”
“പവർപ്ലേയിൽ നന്നായി കളി ജയിക്കാൻ സാധിക്കില്ലെങ്കിൽ അവിടെ തന്നെ കളി നഷ്ടപ്പെടുത്താം. നാം പവർപ്ലേയിൽ ഏറെ വിക്കറ്റുകൾ നഷ്ടപ്പെടുത്തി. മാത്രവുമല്ല, 180-185 റൺസ് പിന്തുടരുന്നതിനായി ഞങ്ങൾ ആഗ്രഹിച്ചതുപോലെ ചെറിയ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. അതാണ് മത്സരത്തിൽ നിർണായകമായത്, പക്ഷേ അത് കളിയുടെ ഭാഗമാണ്. ഞങ്ങൾ അതിൽ നിന്നെല്ലാം പഠിക്കും. കൂടുതൽ ശക്തമായി തിരിച്ചുവരും’. ബൗളിംഗിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. വേഗതയാർന്ന ബൗളർമാരായ ബുമ്രയും അർഷ്ദീപും ചേർന്ന് അഞ്ച് വിക്കറ്റുകൾ നേടി ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാക്കി.






