Breaking NewsLead NewsNEWSWorld

ഇറാനെ തകർക്കാനോ ‘ലോബ്സ്റ്റർ വിരുന്ന്? മേശപ്പുറത്ത് സ്റ്റേക്ക്, ലോബ്സ്റ്റർ, ക്രാബ് ലെഗ്സ്, പൈ തുടങ്ങിയ വിഭവങ്ങൾ…. ആമേരിക്കൻ സൈനീകർക്ക് ‘അവസാന വിരുന്ന്’ ഒരുക്കി ട്രംപ്… ചിത്രങ്ങൾ വൈറൽ

വാഷിങ്ട‌ൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ സൈനികർക്കു നൽകിയ ആഡംബര ഭക്ഷണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സൈനികർക്കായി സ്റ്റേക്ക്, ലോബ്സ്റ്റർ, ക്രാബ് ലെഗ്സ്, പൈ തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെട്ട പ്രത്യേക മെനുവിന്റെ ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചതോടെയാണ് ഇറാനെ ആക്രമിക്കാൻ അമേരിക്ക തയാറെടുത്തുവെന്ന തരത്തിലുള്ള ചർച്ചകൾക്ക് തുടക്കമായത്. യുദ്ധമേഖലകളിലേക്ക് വിന്യസിക്കുന്നതിന് മുമ്പ് സൈനികർക്കു നൽകുന്ന ‘അവസാന ഭക്ഷണം’ (ലാസ്റ്റ് സപ്പർ) എന്ന നിലയിലാണ് ഇത്തരം പ്രത്യേക ഭക്ഷണങ്ങൾ നൽകാറുള്ളത്. ഈ വിശ്വാസത്തെ അടിസ്ഥാനമാക്കി യുഎസ് ഇറാനെതിരെ സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും ശക്തമായി.

“”സ്റ്റീക്ക്, പൈ, ഞണ്ട് കാലുകൾ, ലോബ്സ്റ്റർ എന്നിവയുൾപ്പെടെയുള്ള മെനുകൾ യുഎസ് സൈനികർക്ക് ലഭിച്ചു” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഇത് വീണ്ടും ഷെയർ ചെയ്ത യുഎസ് എയർഫോഴ്സിലെ വിരമിച്ച പൈലറ്റ് ബസ് പാറ്റേഴ്‌സൺ “ഐകൈക്. അത് ഓണാണ്.” എന്ന രഹസ്യപരമായ സന്ദേശം പങ്കുവെച്ചത് സംശയങ്ങൾക്ക് കൂടുതൽ ബലമേകുന്നു.

Signature-ad

മാത്രമല്ല സോഷ്യൽ മീഡിയയിൽ അമേരിക്ക ഇറാനെതിരെ സൈനിക നടപടി ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന തരത്തിലുള്ള ചർച്ചകളും സജീവമാണ്. എന്നാൽ ഇത്തരം ഭക്ഷണ വിതരണം സാധാരണ സൈനിക പ്രോട്ടോക്കോളിന്റെ ഭാഗമായിരിക്കാമെന്ന വിലയിരുത്തലും ചിലർ മുന്നോട്ടുവെക്കുന്നു.സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവിലെ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ യുദ്ധസന്നാഹത്തിന്റെ സൂചനയാണോ എന്നതിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: