താരിഫ് വിധിയില്‍ സമനില തെറ്റി ട്രംപ്; ചക്രവര്‍ത്തിയെപ്പോലെ നടന്ന പ്രസിഡന്റിന്റെ അധികാരത്തിന് ഏറ്റ അടിയെന്ന് വിദഗ്ധര്‍; എല്ലാക്കാര്യത്തിനും ആയുധമാക്കിയ ‘നിഘണ്ടുവിലെ പ്രിയപ്പെട്ട വാക്ക്’ ട്രംപിനെ എത്തിച്ചത് നിയമത്തിന്റെ വരുതിയില്‍

ന്യൂഡല്‍ഹി: കോടതിയില്‍നിന്ന് താരിഫ് വിഷയത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ ട്രംപിന്റെ സമനില തെറ്റിയെന്നു റിപ്പോര്‍ട്ട്. വാഷിംഗ്ടണില്‍ ഒരു വര്‍ഷത്തിലേറെയായി, അധികാരവും ഭീഷണിയും തന്നിഷ്ടവുമനുസരിച്ച് ഒറ്റയാനെപ്പോലെയാണു പെരുമാറിയത്. സ്വയം പ്രഖ്യാപിത ചക്രവര്‍ത്തിയെപ്പോലെ നീങ്ങിയ ട്രംപിനെ ഒറ്റ വിധിയിലൂടെ നിയമത്തിന്റെ വരുതിയിലെത്തിച്ചിരിക്കുകയാണു സുപ്രീം കോടതി. സുപ്രധാന സാമ്പത്തിക നയത്തെ അസാധുവാക്കിയതിലൂടെ, പ്രബലനായ റിപ്പബ്ലിക്കന്‍ പ്രസിഡന്റിന്റെ അധികാരം എത്രമാത്രമെന്നു ബോധ്യപ്പെടുത്തുക കൂടിയാണു കോടതി ചെയ്തിരിക്കുന്നത്.
ട്രംപിന്റെ പ്രതികരണം പെട്ടെന്നുള്ളതും വൈകാരികവുമായിരുന്നു. വിധി അറിഞ്ഞയുടന്‍, വൈറ്റ് ഹൗസില്‍ ഒത്തുകൂടിയ ഗവര്‍ണര്‍മാരോട് താന്‍ ‘അങ്ങേയറ്റം പ്രകോപിതനാണെന്നും’ (seething) കോടതികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞതായി ആ മുറിയിലുണ്ടായിരുന്ന ഡെലവെയര്‍ ഗവര്‍ണര്‍ മാറ്റ് മേയര്‍ പറഞ്ഞു. വാര്‍ത്താ ലേഖകര്‍ക്കു മുന്നില്‍വച്ചും ട്രംപ് ജഡ്ജിമാര്‍ക്കെതിരേ ആഞ്ഞടിച്ചു. ട്രംപ് നാമനിര്‍ദേശം ചെയ്ത രണ്ടു ജഡ്ജിമാര്‍കൂടി ഇക്കൂട്ടത്തിലുണ്ട് എന്നതാണു കൗതുകം. ‘അവര്‍ ദുര്‍ബലരാണെന്നും, അപമാനമാണെന്നും, അവരുടെ ‘കുടുംബങ്ങള്‍ക്ക് തന്നെ നാണക്കേടാണെന്നു’മായിരുന്നു പ്രതികരണം.
‘ഒരിക്കലും തോല്‍വി സമ്മതിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തിരിച്ചടിയാണ്’ എന്നായിരുന്നു ഇതേക്കുറിച്ചു പെന്‍സില്‍വാനിയയിലെ മുഹ്ലെന്‍ബര്‍ഗ് കോളേജിലെ പോള്‍സ്റ്ററും പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറുമായ ക്രിസ് ബോറികിന്റെ പ്രതികരണം.
ട്രംപിന്റെ പ്രിയപ്പെട്ട വാക്ക്
ട്രംപിന്റെ രണ്ടാം ഭരണകാലത്ത് താരിഫുകളുടെ (Tariffs) അമിതമായ ഉപയോഗത്തേക്കാള്‍ കൂടുതല്‍ ഉപയോഗിച്ച മറ്റു നയങ്ങള്‍ കുറവാണ്. ട്രംപിനെ സംബന്ധിച്ചിടത്തോളം താരിഫ് എന്നത് യു.എസ്. അതിര്‍ത്തി കടന്നുവരുന്ന ചരക്കുകള്‍ക്ക് മേല്‍ ചുമത്തുന്ന നികുതി മാത്രമല്ല, മറിച്ച് തന്റെ ‘പ്രിയപ്പെട്ട വാക്കും’ നിഘണ്ടുവിലെ ‘ഏറ്റവും മനോഹരമായ വാക്കും’ ആണെന്ന് അദ്ദേഹം അനുയായികളോട് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.
സോയാബീന്‍ വാങ്ങലുകളില്‍ ഇളവുകള്‍ നേടാനും, കോടിക്കണക്കിന് വിദേശ നിക്ഷേപ വാഗ്ദാനങ്ങള്‍ നേടിയെടുക്കാനും, മയക്കുമരുന്ന് ഒഴുക്ക് തടയാനും, അന്താരാഷ്ട്ര തര്‍ക്കങ്ങളില്‍ ഇടപെടാനും, കുറിപ്പടി മരുന്നുകളുടെ വില ക്രമീകരിക്കാനും, താന്‍ താല്പര്യപ്പെടുന്ന യു.എസ്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനുമെല്ലാം ആയുധമായാണ് താരിഫ് ഭീഷണികളെ ഉപയോഗിച്ചത്.
നികുതി ചുമത്തുന്നതില്‍ ഭരണഘടനാപരമായ അധികാരം ഉണ്ടായിരുന്നിട്ടും, റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് ഇതില്‍നിന്നു വിട്ടുനിന്നു. യാഥാസ്ഥിതിക സുപ്രീം കോടതി പലപ്പോഴും ട്രംപിന്റെ അധികാരം വര്‍ധിപ്പിക്കുകയും, അദ്ദേഹത്തിന്റെ ഔദ്യോഗിക നടപടികള്‍ക്ക് പ്രതിരോധം (Immunity) തീര്‍ക്കുകയും നയങ്ങളെ അനുകൂലിക്കുന്ന അടിയന്തര വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് എഴുതിയ 6-3 വിധി, യു.എസ്. സാമ്പത്തിക സുരക്ഷയുടെ പേരില്‍ വലിയ തോതില്‍ താരിഫുകള്‍ ചുമത്താം എന്ന ട്രംപിന്റെ ദീര്‍ഘകാലമായുള്ള അവകാശവാദത്തെ തകര്‍ത്തു. അസ്ഥിരമായ വിപണികളും അസ്വസ്ഥരായ വിദേശ പങ്കാളികളും, ട്രംപിന്റെ അധികാരം ഇനിയും കുറയ്ക്കാന്‍ സാധ്യതയുള്ള ഇടക്കാല തെരഞ്ഞെടുപ്പുകളും മൂലം ഇതിനകം തന്നെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലാണ് വിധി പുറത്തുവരുന്നത്.
‘അദ്ദേഹത്തിന്റെ വിപുലമായ അധികാരങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിനേറ്റ ആഘാതമാണിത്. ഇതായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ സാമ്പത്തിക അജണ്ടയുടെയും ആണിക്കല്ല്’ എന്ന് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രസിഡന്‍ഷ്യല്‍ ചരിത്രകാരനായ ജൂലിയന്‍ ഇ. സെലിസര്‍ പറഞ്ഞു. ‘പ്രസിഡന്റ് പദവി പരിമിതമാണെന്നുതന്നെയാണ് ഈ വിധി വ്യക്തമാക്കുന്നതെന്ന്’ വിര്‍ജീനിയ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയിലെ ഭരണഘടനാ പണ്ഡിതനായ സായികൃഷ്ണ പ്രകാശ് പറഞ്ഞു.
ആഞ്ഞടിച്ച് പ്രസിഡന്റ്
മുമ്പ് ഈടാക്കിയിരുന്നതിനെക്കാള്‍ കൂടുതല്‍ തനിക്ക് ഈടാക്കാം എന്നായിരുന്നു വിധി പുറത്തു വന്നതിനു പിന്നാലെ ഹാലിളകിയ ട്രംപിന്റെ പ്രതികരണം. താരിഫുകള്‍ ഉപയോഗിക്കാനോ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം പൂര്‍ണ്ണമായും നിര്‍ത്താനോ തനിക്കുള്ള വിശാലമായ അധികാരങ്ങളെ ഈ വിധി വ്യക്തമാക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭാവിയില്‍ താരിഫുകള്‍ ഏര്‍പ്പെടുത്താനുള്ള പ്രസിഡന്റിന്റെ അധികാരത്തെ കാര്യമായി തടസപ്പെടുത്തില്ലെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റിന് ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടിയ അധികാരങ്ങള്‍ നല്‍കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ‘ഇല്ല. ഇപ്പോള്‍തന്നെ എല്ലാ അധികാരങ്ങളും ഉണ്ട്’ എന്നായിരുന്നു പ്രതികരണം.
‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
US Supreme Court ruling against Trump tariffs, Trump reaction to Supreme Court economic policy strike down, International Emergency Economic Powers Act Trump case, Chief Justice John Roberts Trump ruling 6-3, Impact of Supreme Court decision on Trump’s authority, Trump calling Supreme Court justices a disgrace, US midterm elections 2026 Trump power, Matt Meyer Delaware Governor Trump seething.
#DonaldTrump, #SupremeCourt, #USPolitics, #TrumpTariffs, #EconomicPolicy, #BreakingNews, #WhiteHouse, #JohnRoberts, #USNews, #LegalBattle, #Presidency, #InternationalTrade, #RepublicanParty, #CourtRuling, #ConstitutionalLaw






