Breaking NewsLead News

ശത്രുക്കൾക്കുപോലും ഇങ്ങനെയൊരു ഞായറാഴ്ച കൊടുക്കല്ലേ അള്ളാ…, അടി വന്നത് ഏത് വഴിയെന്നു പോലും ഓർമ കാണില്ല, ഏഷ്യാക്കപ്പിൽ എട്ടുവിക്കറ്റിന് തകർത്തെറിഞ്ഞ് ഇന്ത്യൻ പെൺപട!! ലോകകപ്പിലാകട്ടെ 61 റൺസിന് അടിച്ച് തെറുപ്പിച്ച് ആൺപുലികൾ… രണ്ടായാലും പാക്കിസ്ഥാന് ദുരന്തദിനം

15-ാം തിയതി ഞായർ പാക്കിസ്ഥാന്റെ ദിവസമായിരുന്നു… പരാജയത്തിന്റെ ദിനം, റൈസിങ് സ്റ്റാർ ഏഷ്യാകപ്പിൽ പാക്കിസ്ഥാനെ 8 വിക്കറ്റിന് തകർത്ത് വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതാ രത്നങ്ങൾ. ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ പോരിനിറങ്ങുന്നതിന് തൊട്ടുമുൻപാണ് പാക്കിസ്ഥാൻ വനിതാ ടീമിനെതിരെ ഇന്ത്യൻ പെൺപട എട്ടു വിക്കറ്റ് വിജയം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 18.5 ഓവറിൽ 93 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ 10.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു. 29 പന്തിൽ 55 റൺസെടുത്തു പുറത്താകാതെനിന്ന ഓപ്പണർ ദിനേഷ് വൃന്ദയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.

ഇനി ലോകകപ്പിലേക്കുവന്നാൽ ക്യാപ്റ്റൻ സൂര്യകുമാറും സംഘവും ഒന്നു നിലയുറപ്പിക്കാൻ പോലും സമ്മതിക്കാതെ പാക് പടയിലെ കാലാളുകളെ ഒന്നൊന്നായി വെട്ടിവീഴ്ത്തുകയായിരുന്നു. സഹിബ്സദ ഫർഹാൻ (പൂജ്യം), സയിം അയൂബ് (ആറ്), സൽമാൻ ആഗ (നാല്), ബാബർ അസം (അഞ്ച്), ഉസ്മാൻ ഖാൻ (44), ശതാബ് ഖാൻ (14), മുഹമ്മദ് നവാസ് (നാല്) ഫഹീം അഷറഫ് (10), ഷഹീൻ ഷാ (23*) ഉസ്മാൻ താരിഖ് (0), അബ്രാർ അഹമ്മദ് (0) എന്നിങ്ങനെയായിരുന്നു പാക് സ്കോറുകൾ.

Signature-ad

ഇന്ത്യയ്ക്കെതിരെ 6 സ്പിന്നർമാരുമായി അങ്കത്തിനിറങ്ങിയ പാക്കിസ്ഥാന് ഇന്ത്യയുടെ പിൻ-പേസർമാർക്കുമുന്നിൽ മുട്ടുമടക്കേണ്ടി വന്നു. പാണ്ഡ്യ തുറക്കമിട്ട വിക്കറ്റ് വേട്ടയിൽ പിന്നീടെത്തിയവർ തങ്ങളുടെ വകയുള്ള നിക്ഷേപങ്ങൾ നൽകിക്കൊണ്ടേയിരുന്നു. ഫലമോ 18 ഓവറിൽ 114 റൺസിന് പാക് നിര കൂടാരം കയറി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: