IndiaLead NewsNEWS

24 മണിക്കൂറിനിടെ 11,466 പുതിയ കോവിഡ് കേസുകള്‍; 460 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 11,466 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,43,88,579 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 460 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,61,849 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 11,961 പേര്‍ രോഗമുക്തി നേടി.

ഇതോടെ ആകെ 3,37,87,047 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 1,39,683 സജീവകേസുകളാണ് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 61,85,02,659 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,09,63,59,208 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

Back to top button
error: