MovieTRENDING

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ ചേർന്ന് നിർമ്മിക്കുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’ ടീസർ പുറത്ത്

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ എന്നിവർ ചേർന്നു നിർമ്മിക്കുന്ന, രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ: ദ റിവഞ്ച്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ധുരന്ധറിന്റെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം എത്തുന്നത്. 2026 മാർച്ച് 19 നു ഈ രണ്ടാം ഭാഗം ആഗോള റിലീസായി തീയേറ്ററുകളിലെത്തും.

ഹംസ/ ജസ്‌കീരത് സിങ് രാംഗി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് രൺവീർ സിങ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നതെന്നു ടീസർ സൂചിപ്പിക്കുന്നു. ടീസറിൽ ജസ്കിരത് സിംഗ് എങ്ങനെ ഹംസയായി മാറുന്നു എന്നതാണ് കാണിക്കുന്നത്. ഈ മാറ്റം പ്രേക്ഷകരിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ്. പ്രതികാരം ചെയ്യാനും രാജ്യത്തെ രക്ഷിക്കാനും വേണ്ടി ഈ കഥാപാത്രം തീവ്രവാദികളുടെ ഗ്യാങ്ങുകളിലേക്ക് കടന്ന്, ജീവൻ പോലും പണയം വെക്കുന്നതാണ് ചിത്രം പറയുന്ന കഥ. ഈ കേന്ദ്ര കഥാപാത്രത്തിന്റെ പഴയ ജീവിതമാണ് രണ്ടാം ഭാഗത്തിന്റെ വൈകാരിക കേന്ദ്രമായി അവതരിപ്പിക്കുന്നത് എന്നും ടീസർ കാണിച്ചു തരുന്നു.

Signature-ad

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ എന്നിവർ ചേർന്നു നിർമ്മിച്ച, ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ’ ആദ്യ ഭാഗം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. ആയിരം കോടിക്ക് മുകളിലാണ് ചിത്രം നേടിയ ആഗോള കളക്ഷൻ. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്.

ഒരു സ്പൈ-ആക്ഷൻ ത്രില്ലർ ചിത്രാംയി ഒരുക്കിയ ‘ധുരന്ധർ’ രചിച്ചതും സംവിധാനം ചെയ്തതും നിർമ്മിച്ചതും ആദിത്യ ധറാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആണ് ചിത്രത്തിന്റെ മറ്റു നിർമ്മാതാക്കൾ. ചിത്രത്തിന്റെ ആദ്യ ഭാഗം ഒരു പ്രഖ്യാപനം ആയിരുന്നെങ്കിൽ, ‘ധുരന്ധർ: ദ റിവഞ്ച്’ അതിന്‍റെ ശക്തമായ മറുപടിയാണ്. പിആർഒ – ശബരി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: