Breaking NewsBusinessKeralaLead NewsLIFELife StyleNEWSNewsthen SpecialTRENDING
മദ്യം വേണോ? പണം സ്വീകരിക്കില്ല; 15 മുതല്‍ ഗൂഗിള്‍ പേയും എടിഎം കാര്‍ഡും വേണം; എതിര്‍പ്പുമായി ജീവനക്കാരുടെ സംഘടനകള്‍

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന യുപിഐ, കാര്‍ഡ് പേയ്മെന്റ് വഴി ആക്കാന്‍ ബവ്കോ. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ല. ഇത് ഡിജിറ്റലൈസേഷന് നടപടികളുടെ ഭാഗമാണെന്ന് ബവ്കോ വിശദീകരിക്കുന്നു.
കറന്‍സി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകള്‍ ഉറപ്പാക്കാനും, സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തല്‍.
എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍, നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍, കാര്‍ഡ്/യുപിഐ പേയ്മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കള്‍ എന്നിവ മൂലം കൗണ്ടറുകളില്‍ തര്‍ക്കസാധ്യത വര്‍ധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക.






