LIFE

സിനിമയ്ക്കല്ലാതെ വേറൊന്നിനും എന്നെ കൊള്ളില്ല- ജോജു ജോര്‍ജ്

ലോകത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്കൊരു സ്വപ്‌നമുണ്ടെങ്കില്‍ അത് കീഴടക്കാന്‍ ലോകം മുഴുവന്‍ കൂടെ നില്‍ക്കും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ജോജു ജോര്‍ജ്. പക്ഷേ ഭാഗ്യത്തിനപ്പുറത്തേക്ക് നിരന്തര പരിശ്രമം എന്നൊരു ഘടകം കൂടി ജോജുവിന്റെ കാര്യത്തിലുണ്ട്. നീണ്ട 25 വര്‍ഷങ്ങള്‍ അയാള്‍ സിനിമയക്ക് വേണ്ടി മാത്രമ കഷ്ടപ്പെട്ടു. സിനിമ മാത്രം മുന്നില്‍ കണ്ട് മറ്റെല്ലാവരുടെയും മുന്നില്‍ പരിഹാസ്യനായി അയാള്‍ കഷ്ടപ്പെട്ടു. പക്ഷേ കാലം അയാള്‍ക്കായി കരുതി വെച്ചത് വലിയ സമ്മാനങ്ങളായിരുന്നു. ഒരു കാലത്ത് കണ്ട സ്വപ്‌നങ്ങളെല്ലാം അയാളിന്ന് നിറവേറ്റി. നടനും, നിര്‍മ്മാതാവുമായി മലയാ സിനിമയുടെ വിരിമാറില്‍ തലയുയര്‍ത്തി നെഞ്ച് വിരിച്ച് നടക്കുന്നു. അയാളുടെ ചിത്രങ്ങള്‍ക്ക് സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ അംഗീകരങ്ങള്‍ ലഭിക്കുന്നു. സധൈര്യം അയാളെ ചൂണ്ടിക്കാട്ടി നമുക്ക് പറയാം പൂര്‍ത്തികാരിക്കാന്‍ ഒരു സ്വപനം നിങ്ങള്‍ക്കുണ്ടെങ്കില്‍, അതിനു വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ നിങ്ങളെ തേടി വിജയം ഒരിക്കല്‍ വരും.

സ്‌കൂള്‍, കോളജ് കാലഘട്ടം മുതല്‍ സിനിമയായിരുന്നു ജോജുവിന്റെ ലോകം. പരീക്ഷ സമയത്ത് പോലും സ്‌കൂളില്‍ പോവാതെ സിനിമയോടുള്ള ഇഷ്ടം കൊണ്ട് മഴവില്‍ കൂടാരം എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയിട്ടുണ്ട് ജോജു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാന്‍ പോയ സമയത്തും ജോജുവിന്റെ ശ്രദ്ധ സിനിമയിലായിരുന്നു. മിമിക്രിയും, ചാന്‍സ് ചോദിക്കലുമായിരുന്നു ആ കാലഘട്ടത്തിലെ പ്രധാന പരിപാടി. പഠനം പൂര്‍ത്തിയാക്കി ട്രെയിനിംഗിന് പോവാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ജോജുവിന്റെ മുന്നിലൂടെ കടന്നു പോയ നമ്പര്‍ 20 മദ്രാസ് മെയിലില്‍ ആവേശത്തോടെ കയറിയ ചെറുപ്പക്കാരന്റെ കഥ ചിരിച്ചു കൊണ്ട് പറയുകയാണ് ജോജു. കൈയ്യിലുള്ള ആറായിരം രൂപയുടെ ബലത്തില്‍ ചെന്നൈയില്‍ പോയി സിനിമാക്കാരനാകാമെന്ന ആവേശമാണ് ജോജുവിനെ ആ ട്രെയിനില്‍ കയറ്റിയതും ഇന്ന് മലയാള സിനിമയുടെ ഭാഗമാക്കിയതും.

Signature-ad

മലയാള സിനിമയില്‍ പത്ത് വര്‍ഷത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ആള്‍ക്കൂട്ടില്‍ നില്‍ക്കുമ്പോഴും, എട്ട് വര്‍ഷത്തോളം ചെറിയ വേഷങ്ങള്‍ ചെയ്ത് നില്‍ക്കുമ്പോഴും അയാളിലെ നടന്‍ ക്ഷമയോടെ നല്ലൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അപ്പോഴും കൂടെയുള്ളഴര്‍ അദ്ദേഹത്തിനെ പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല. ഒരിക്കലും നടക്കാത്ത സ്വപ്‌നത്തിന് പിന്നാലെ പോയവനെ സൈക്കോളജിസ്റ്റിനെ കാണിച്ച അനുഭവം തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് ജോജു പറയുന്നു

Back to top button
error: