Lead NewsNEWS

വാട്സാപ്പില്‍ അയച്ച മെസേജുകള്‍ ഇനി എപ്പോള്‍ വേണമെങ്കിലും നീക്കം ചെയ്യാം; ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറില്‍ മാറ്റം വരുന്നു

 

ട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ മാറുന്നു. ഇനി മൂന്നു മാസത്തിനുള്ളില്‍ വരെ ഒരാള്‍ക്ക് താന്‍ പോസ്റ്റു ചെയ്ത മെസേജ് ഡിലീറ്റു ചെയ്യാന്‍ സാധിച്ചേക്കാമെന്ന് വിവരം.

Signature-ad

ഏകദേശം 68 മിനിറ്റും 16 സെക്കന്‍ഡുമാണ് വാട്സാപ്പില്‍ ഒരാള്‍ പോസ്റ്റു ചെയ്യുന്ന സന്ദേശം ഡിലീറ്റു ചെയ്യാന്‍ ഇപ്പോള്‍ ലഭിക്കുന്ന സമയം.2017-ലാണ് വാട്‌സാപ് ഈ ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത്. തുടക്കത്തില്‍ പരിധി ഏഴ് മിനിറ്റായിരുന്നു. 2018-ല്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ പരിധി 4,096 സെക്കന്‍ഡായി ഉയര്‍ത്തി.

അതായത് ഒരു മണിക്കൂര്‍, 8 മിനിറ്റ്, 16 സെക്കന്‍ഡ്. കൂടാതെ, വാട്‌സാപ്പില്‍ മൂന്ന് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ് ആപ്പിന്റെ വെബ് പതിപ്പിനും മൊബൈല്‍ പതിപ്പിനും ഈ പുതിയ ഫീച്ചര്‍ ലഭിക്കും.

Back to top button
error: