KeralaLead NewsMovieNEWS

നടി കോഴിക്കോട് ശാരദ അന്തരിച്ചു

സിനിമ,സീരിയല്‍ നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

1979-ൽ അങ്കക്കുറി എന്ന സിനിമയിൽ നടൻ ജയന്‍റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് ശാരദ സിനിമയിലേക്ക് എത്തുന്നത്.തുടർന്ന് 90ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. ഭർത്താവ് അഭിനേതാവായ എ.പി.ഉമ്മർ , മക്കൾ-ഉമദ, എ.പി.സജീവ്, രജിത, ശ്രീജീത്ത്

Back to top button
error: