Breaking NewsKeralaLead NewsNEWS

‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’… മൈക്ക് കയ്യിൽ കിട്ടിയപ്പോൾ സിനിമാ സ്റ്റൈലിൽ ഡയലോ​ഗ് തട്ടിവിട്ട് സുരേഷ് ​ഗോപി!! പുച്ഛം കാണും, പുച്ഛിച്ചോട്ടെ അത് അവരുടെ ഡിഎൻഎയാണ്, അതവർ ചെയ്തു കൊണ്ടേയിരിക്കട്ടേ… ഇത്രയും അടിതെറ്റിക്കിടക്കുന്ന ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ ‘പ്രജകൾ’ അവർക്കരുഗ്രഹമായി തീരണം എന്നു 2015 ൽ മോദിജിയോട് പറഞ്ഞിരുന്നു’…

തൃപ്പൂണിത്തുറ: വീണ്ടും അധിക്ഷേപ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മാസ് എൻട്രി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് സുരേഷ് ആരുടെയും പേര് പ്രത്യേകമായി എടുത്ത് പറയാതെ ഗോപിയുടെ അധിക്ഷേപ പരാമർശം. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ ഡയലോ​ഗ്.

എയിംസിനായി കൂടുതൽ ജില്ലകളുടെ പേര് നിർദേശിക്കാനാണ് 2015 മുതൽ കേന്ദ്ര സർക്കാർ കേരള സർക്കാരിന്റെ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. മോദിജിയുമായുള്ള ബന്ധത്തിന്റെ പുറത്ത് ആലപ്പുഴയിൽ എയിംസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്രയും അടിതെറ്റിക്കെടക്കുന്ന എല്ലാ അർഥത്തിലും ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ പ്രജകൾ അവർക്കരുഗ്രഹമായി തീരണം എന്നു പറഞ്ഞിരുന്നു, എന്നു പറഞ്ഞത് ask your chief minister to give a small mail എന്നാണ് അന്നു പറഞ്ഞത്. ഇപ്പോഴും അതുതന്നെയാണ് പറയുന്നത്.

Signature-ad

പുച്ഛം കാണും, കേരളത്തിൽ എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കും, അത് അവരുടെ ഡിഎൻഎയാണ്. അതവർ ചെയ്തു കൊണ്ടേയിരിക്കട്ടേ. പിഒഎസ് മെഷീനെ കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാർക്കറ്റിൽ വരെ ഡിജിറ്റൽ ട്രാൻസാക്ഷൻ വരുമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞപ്പോൾ രാജ്യസഭയിൽ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ധൻ, സുപ്രീം കോടതിയിലെ വലിയ വക്കീൽ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങൾ കണ്ടതല്ലേ.

പിന്നെ ഉരുളക്കിഴങ്ങും തക്കാളിയും ഒക്കെ വിൽക്കുന്നവർ ഉടൻ തന്നെ പിഒഎസ് ഒക്കെവെച്ച് ഒണ്ടാക്കിക്കളയും. അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാർജ് ചെയ്യാൻ സൗകര്യമുണ്ടോ, വൈഫൈ കണക്ഷനുണ്ടോ എന്നൊക്കെയല്ലേ ചോദിച്ചത്. ഇന്ന് രാജ്യം എന്താണ്? ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരു സംഘം വന്നപ്പോൾ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾ എന്താണ് പറഞ്ഞത്? വീ ഡോണ്ട് ടേക്ക് കറൻസി… എന്നിടത്ത് എത്തിയെങ്കിൽ കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റൂ”- സുരേഷ് ഗോപി പറഞ്ഞു.

തീർച്ചയായും കേരളത്തിൽ ഒരു ജില്ലയിൽ എയിംസ് വരും. അത് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി മരിക്കട്ടെ. നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് എയിംസ് ചർച്ചകൾ നടക്കുന്നത്. എന്നാൽ, വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ പരിഗണിക്കേണ്ടത് തൃശ്ശൂർ ജില്ലയെ ആയിരിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആലപ്പുഴയിൽ അല്ലെങ്കിൽ തൃശ്ശൂരിന് എയിംസ് നൽകുന്നതാണ് നീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: