MovieTRENDING

ജോൺ പോൾ ജോർജിൻ്റെ ആശാനിലെ “മയിലാ” ഗാനം പുറത്ത്; ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത്. “മയിലാ സിനിമയിലാ” എന്ന ഗാനത്തിൻ്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സംവിധായകൻ ജോൺ പോൾ ജോർജ് തന്നെ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് എംസി റസൽ, വിനായക് ശശികുമാർ എന്നിവരാണ്. ഗാനത്തിലെ റാപ് ആലപിച്ചതും എംസി റസൽ ആണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും. ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്.

ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരും ഇന്ന് പുറത്ത് വന്ന ഗാനരംഗത്തിൻ്റെ ഭാഗമാണ്. ശ്രീജിത്ത് ഡാസ്‌ലേഴ്സ് ആണ് ഗാനത്തിന് നൃത്തം ഒരുക്കിയിരിക്കുന്നത്. പുതു തലമുറയുടെ ട്രെൻഡിനൊപ്പം നീങ്ങുന്ന തരത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

Signature-ad

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന “ആശാൻ” എന്ന ചിത്രത്തിൽ 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. നടൻ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകളും നേരത്തെ പുറത്ത് വന്നിരുന്നു.

ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ,, പിആർഒ ശബരി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: