Breaking NewsKeralaLead NewsMovie

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി പങ്കെടുക്കുന്നത് നടി ഭാവന ; വിരുന്ന് നടന്നത് തലസ്ഥാനത്ത് ; 26 ാമത് ചലച്ചിത്രോത്സവത്തില്‍ എത്തിയതിനെ അനുസ്മരിപ്പിച്ച് നടി

തിരുവനന്തപുരം: വിവിധമേഖലകളിലെ നേതാക്കന്മാര്‍ അടക്കം പങ്കെടുക്കുന്ന പരിപാടിയില്‍ സര്‍ക്കാരിന്റെ അതിഥിയായി എത്തിയത് നടി ഭാവന. സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവനയെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ഒരുക്കിയ ക്രിസ്മസ് വിരുന്നിലാണ് ഭാവന പങ്കെടുത്തത്.

മതനേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരും വിരുന്നിനെത്തുന്നത് നേരത്തെ 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തതും ഭാവനയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്താണ് ഭാവനയെ അപ്രതീക്ഷിതമായി വേദിയിലേക്ക് ക്ഷണിച്ചത്. വലിയ കയ്യടിയോടെയായിരുന്നു ഭാവനയെ സദസ് സ്വീകരിച്ചത്.

Signature-ad

ദീര്‍ഘനാളായി മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി ഏറെക്കാലത്തിന് ശേഷമാണ് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. അതേസമയം പരിപാടിയില്‍ പങ്കെടുക്കേണ്ട ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഗോവയിലായതിനാല്‍ വിരുന്നില്‍ പങ്കെടുത്തില്ല. പകരം ലോക്ഭവനില്‍ നടക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: