Breaking NewsCrimeKeralaLead News

കീഴ്‌ക്കോടതി തള്ളിയാല്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ പോകും ; ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം ; അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറല്ലെന്നാണ് വിവരം

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനമെന്നാണ് വിവരം.

ഹര്‍ജി നാളെ ഉച്ചയോടെ ബെഞ്ചില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്നാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ രാഹുലുമായി ബന്ധപ്പെട്ടവര്‍ ഹൈക്കോടതി അഭിഭാഷകരുമായി കൂടിയാലോചന നടത്തിയിരുന്നു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാകുക.

Signature-ad

വഞ്ചിയൂര്‍ കോടതിയാണ് ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹര്‍ജി തള്ളിയത്. അറസ്റ്റ് തടയണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. എട്ടു ദിവസമായി ഒളിവില്‍ പോയ രാഹുലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും.

അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ രാഹുല്‍ തയ്യാറല്ലെന്നാണ് വിവരം. എന്നിരുന്നാലും രാഹുലിനെ വിടാതെ പിന്തുടരുകയാണ് പോലീസും. ഏറെ വൈകാതെ രാഹുല്‍ വലയിലാകുമെന്നാണ് കരുതുന്നത്. രാഹുലിനെ സഹായിച്ച ഡ്രൈവറെയും മലയാളിയായ ഒരു ഹോട്ടല്‍ ജീവനക്കാരനെയും രാഹുലിന്റെ പിഎ യെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പാര്‍ട്ടി പുറത്താക്കിയതോടെ രാഹുലിന് നിയമസഭാ അംഗത്വം രാജിവെക്കേണ്ടി വരും. രാഹുല്‍ സ്വയം രാജിവെക്കണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം. യുവതിയെ ക്രൂരമായി ഉപദ്രവിച്ചു. കടുത്ത മാനസിക സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യം തള്ളിയത്. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് തെളിവുണ്ടെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെളിവ് നശിപ്പിക്കാന്‍ കാരണമാകുമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

പൊലീസ് റിപ്പോര്‍ട്ടിലും പ്രതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. കൂടാതെ മെഡിക്കല്‍ തെളിവുകളും ഡിജിറ്റല്‍ തെളിവുകളുമുണ്ട്. കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: