Breaking NewsIndiaLead NewsMovie

സമാന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹിതരായി; കോയമ്പത്തൂരിലെ ക്ഷേത്രത്തില്‍ വെച്ച് നടന്നത് സ്വകാര്യ ചടങ്ങ് ; ചടങ്ങ് സ്ഥിരീകരിച്ച് നടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും പ്രത്യക്ഷപ്പെട്ടു

മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍, സംവിധായകന്‍ രാജ് നിദിമോരുവും തെന്നിന്ത്യന്‍ നടി സാമന്താ റൂത്ത് പ്രഭുവും വിവാഹിതരായി. നിദിമോരുവിനെക്കുറിച്ചുള്ള സൂചനകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നതിന് ശേഷം, നടി സമാന്ത റൂത്ത് പ്രഭു ഒടുവില്‍ തങ്ങളുടെ ബന്ധം സ്ഥിരീകരിക്കുക മാത്രമല്ല, അതീവ സ്വകാര്യമായി നടന്ന വിവാഹവും വെളിപ്പെടുത്തിയിരിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ലളിതമായ വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സമാന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കി. 2024 മുതല്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന ഈ ദമ്പതികള്‍, തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ഇഷാ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. ലളിതമായ ഒരു അടിക്കുറിപ്പ് മാത്രമാണ് സാമന്ത ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്്. അതില്‍ വിവാഹ തീയതി: ‘01.12.2025’ എന്നെഴുതി.

Signature-ad

വിവാഹത്തിനായി ദമ്പതികള്‍ ലളിതമായ വേഷമാണ് തിരഞ്ഞെടുത്തത്. സമാന്ത റൂത്ത് പ്രഭു ചുവന്ന പട്ട് സാരിയും സ്വര്‍ണാഭരണങ്ങളുമായി എത്തിയപ്പോള്‍ രാജ് നിദിമോരു, വെള്ള കുര്‍ത്തയും ചുരിദാര്‍ പൈജാമയും അതിനു മുകളില്‍ ഇളംതവിട്ടുനിറത്തിലുള്ള ജാക്കറ്റും ധരിച്ചു. ഇഷാ ഫൗണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, സമാന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിനുള്ളിലെ ലിംഗ ഭൈരവി ദേവി ക്ഷേത്രത്തില്‍ വെച്ച് ഭൂത ശുദ്ധി വിവാഹ ചടങ്ങ് പ്രകാരമാണ് വിവാഹിതരായതെന്ന് അറിയിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു അതെന്നും ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

സമാന്ത റൂത്ത് പ്രഭു 2017 മുതല്‍ 2021-ല്‍ വേര്‍പിരിയുന്നത് വരെ സഹനടനായ നാഗ ചൈതന്യയെ വിവാഹം കഴിച്ചിരുന്നു. രാജ് നിദിമോരു ആകട്ടെ 2015 നും 2022 നും ഇടയില്‍ ശ്യാമലി ദേയെയാണ് വിവാഹം കഴിച്ചിരുന്നത്. സമാന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും പ്രൈം വീഡിയോ സീരീസുകളായ ദി ഫാമിലി മാന്‍ സീസണ്‍ 2, സിറ്റാഡല്‍: ഹണി ബണ്ണി എന്നിവയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ സമാന്ത നടിയായും അദ്ദേഹം സംവിധായകനായും പ്രവര്‍ത്തിച്ചു. രാജ് നിദിമോരു സഹ-സ്രഷ്ടാവും നിര്‍മ്മാതാവുമായ നെറ്റ്ഫ്‌ലിക്‌സ് സീരീസ് രക്ത് ബ്രഹ്‌മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം എന്ന പരമ്പരയിലാണ് സമാന്ത റൂത്ത് പ്രഭു അടുത്തതായി അഭിനയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: