ആ രാഹുലിനെ കിട്ടിയില്ല; ഈ രാഹുലിനെ പൊക്കി; രാഹുല്‍ ഈശ്വര്‍ പോലീസ് കസ്റ്റഡിയില്‍; മാങ്കുട്ടത്തില്‍ കേസിലെ യുവതിയുടെ സൈബര്‍ പരാതിയില്‍ നടപടി; രാഹുല്‍ ഈശ്വറിനെ എ.ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: പീഡനക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി സംസ്ഥാനമൊട്ടാകെ പോലീസ് അരിച്ചു പെറുക്കുന്നതിനിടെ രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയിലാണ് രാഹുല്‍ ഈശ്വറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം പോലീസ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഈശ്വറെ എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. സൈബര്‍ പോലീസ് ആണ് രാഹുല്‍ ഈശ്വറെ ചോ?ദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് പോലീസിന്റെ ഇപ്പോഴത്തെ നീക്കം ഉണ്ടായിരിക്കുന്നത്.






