2014-ലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയം വിദേശ ഇടപെടല്‍ ; സിഐഎയുടേയും മൊസാദിന്റേയും ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ് എംപി ; 206 സീറ്റില്‍ കൂടരുതെന്ന് അജണ്ഡ, ഫലം 44 സീറ്റായി കുറഞ്ഞു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി കിട്ടുകയും പ്രതിപക്ഷസ്ഥാനം പോലും കിട്ടാതാകുകയും ചെയ്ത 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന്നത് ജനവിധി അല്ലായിരുന്നെന്നും വിദേശ ഇടപെടലായിരുന്നെന്നും വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയും അവരുടെ ഇസ്രായേല്‍ കൗണ്ടര്‍പാര്‍ട്ടിയായ മൊസാദും ഗൂഢാലോചന നടത്തിയെന്നും മുന്‍ എംപി കുമാര്‍ കേത്കര്‍ അവകാശപ്പെട്ടു.
അംബേദ്കറുടെ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ കേത്കര്‍ ഈ അവകാശവാദം ഉന്ന യിച്ചത്. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 145 സീറ്റുകളും, അഞ്ചുവര്‍ഷ ത്തിനു ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 206 സീറ്റുകളും നേടിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടി ക്കാട്ടി.
ട്രെന്‍ഡ് അനുസരിച്ച്, കോണ്‍ഗ്രസ് 250 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണം 44 ആയി കുറഞ്ഞു. 2014-ലെ ലോക്സഭാ തിരഞ്ഞെടു പ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് 206-ല്‍ നിന്ന് കൂടരുത് എന്ന് തീരുമാനിക്കപ്പെട്ട തിന്റെ ഫലമാ യിരുന്നു ഇത്. ‘കോണ്‍ഗ്രസിനെ 206-ല്‍ നിന്ന് താഴെയിറക്കാതെ നമുക്ക് ഇവിടെ കളിക്കാന്‍ കഴിയില്ല എന്ന മട്ടില്‍ പ്രവര്‍ത്തിച്ച സംഘടനകള്‍ ഉണ്ടായിരുന്നു. അതിലൊന്ന് സിഐഎയും മറ്റൊന്ന് ഇസ്രായേലിലെ മൊസാദുമായിരുന്നെന്നും പറഞ്ഞു.
”ഇന്ത്യയില്‍ എന്തെങ്കിലും ചെയ്യണമെന്ന് ഈ രണ്ട് സംഘടനകളും തീരുമാനിച്ചു. സ്ഥിരതയു ള്ള കോണ്‍ഗ്രസ് സര്‍ക്കാരോ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരോ വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ക്ക് ഇന്ത്യയില്‍ ഇടപെടാനും അവരുടെ നയങ്ങള്‍ നടപ്പാക്കാ നും കഴിയില്ലായിരുന്നു.” കേത്കര്‍ അവകാശപ്പെട്ടു.
ന്യൂഡല്‍ഹിയില്‍ തങ്ങള്‍ക്ക് അനുകൂലമായ ഒരു സര്‍ക്കാര്‍ തങ്ങളുടെ നിയന്ത്രണത്തിലാ യിരിക്കുമെന്നും, കോണ്‍ഗ്രസ് അല്ലാത്ത ഒരു ഭൂരിപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരണ മെന്നും ഈ രണ്ട് ചാര ഏജന്‍സികളും കരുതിയിരുന്നതായി അദ്ദേഹം പറഞ്ഞു. 2014-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ അതൃപ്തിയും നിരാശയും ഉണ്ടായി രുന്നെങ്കിലും, അത് കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം 206-ല്‍ നിന്ന് 44-ലേക്ക് കുറയ്ക്കാന്‍ തക്കവണ്ണം വലുതല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.






