ഉച്ചയ്ക്ക് യുവതി പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടവും മുങ്ങി ; പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയില്‍ ; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്ന നേതാവ് ഉച്ചയ്ക്ക് ശേഷം

പാലക്കാട് : ഇരയായ യുവതി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മുങ്ങി. ഇന്ന് ഉച്ചവരെ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണ പരിപാടികളില്‍ ഉണ്ടായിരുന്ന രാഹുലിന്റെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. പാലക്കാട് മണ്ഡലത്തില്‍ ഉച്ചവരെ ഉണ്ടായിരുന്ന എംഎല്‍എ അതിന് ശേഷമാണ് കാണാതായത്. ഉച്ചയോടെയാണ് സെക്രട്ടേറിയേറ്റില്‍ നേരിട്ടെത്തി യുവതി പരാതി നല്‍കിയത്.
വൈകുന്നേരം പ്രചാരണത്തിന്റെ ഭാഗമായി എത്തുമെന്ന് പറഞ്ഞ സ്ഥലങ്ങളില്‍ രാഹുല്‍ എ്ത്തിയിരുന്നില്ല. അതേസമയം യുവതി പരാതി നല്‍കിയതിന് പിന്നാലെ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എംഎല്‍എ രംഗത്തെത്തുകയും ചെയ്തു. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം.
ഏറെ നാളത്തെ ആരോപണങ്ങള്‍ക്കിടെ ഇന്നാണ് വാട്ട്സപ്പ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം അടക്കം തെളിവുകളുമായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കിയത്. നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഉച്ചയോടെയാണ് യുവതി പരാതി നല്‍കിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.






