Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen Special
തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റ സംഭവം ; അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് ; കുത്തേറ്റത് ഇന്നലെ രാത്രി ; ഡ്രൈവര്‍ക്കും കുത്തേറ്റു

തൃശൂര്‍: തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരന് സുനിലിനും ഡ്രൈവര്‍ അനീഷിനുമാണ് ഇന്നലെ രാത്രി കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുന്പില് വെച്ചായിരുന്നു സംഭവം. ഗേറ്റ് തുറക്കുന്നതിനായി കാറില്‍ നിന്നിറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മൂന്നംഗ ഗുണ്ടാ സംഘമാണ് സുനിലിനെ കുത്തിയത്. ഡ്രൈവര്‍ അനീഷിനും വെട്ടേറ്റു. കാറിന്റെ ചില്ല് തകര്‍ത്തു. കാറിനകത്തിരുന്ന സുനിലിന്റെ കാലിനാണ് പരിക്ക്. ഡ്രൈവര്‍ അനീഷിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്.






