KeralaLead NewsNEWS

മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസാന ഷട്ടറും അടച്ചു

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലേക്കുളള നീരൊഴുക്ക് കുറഞ്ഞതോടെ അവസാന ഷട്ടറും അടച്ചു.
11 മണിയോടെയാണ് അടച്ചത്. തുറന്ന 6 ഷട്ടറുകളില്‍ മൂന്നെണ്ണം ഇന്നലെ രാത്രിയിലും രണ്ടെണ്ണം ഇന്നു രാവിലെയും അടച്ചിരുന്നു. മൂന്നാം നമ്പര്‍ ഷട്ടര്‍ 20 സെന്റിമീറ്റര്‍ മാത്രം ഉയര്‍ത്തിയായിരുന്നു വെള്ളം ഒഴുക്കിവിട്ടുകൊണ്ടിരുന്നത്. ജലനിരപ്പ് 135.5 അടിയായതോടെ അവസാന ഷട്ടറും അടയ്ക്കുകയായിരുന്നു.

Back to top button
error: