മുനമ്പം ഭൂമി തര്‍ക്കം സുപ്രീം കോടതിയില്‍ ; മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ ; നാനൂറാം ദിവസത്തിലേക്ക് മുനമ്പം സമരം ; പറഞ്ഞു വഞ്ചിച്ചവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്കാന് മുനമ്പത്തുകാര്‍

ന്യൂഡല്‍ഹി : മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. കേരള വഖഫ് സംരക്ഷണ വേദി, ടി എം അബ്ദുള്‍ സലാം എന്നിവരാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ്. ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരുടെ വാദം. അഭിഭാഷകന് അബ്ദ്ദുള്ള നസീഹാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് സുപ്രീം കോടതി എന്ന് പരിഗണിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല.
മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു കേസ് ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും സിംഗിള്‍ ബഞ്ച് നിലപാട് എടുത്തിരുന്നു. എന്നാല്‍ ഡിവിഷന് ബെഞ്ച് ഇത് തിരുത്തുകയായിരുന്നു. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ്. എന്നാല്‍ ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം.
നടക്കാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മുനമ്പം ഭൂമി തര്‍്ക്കം വെറും പ്രാദേശിക വിഷയമായി മാത്രം ഒതുക്കാതെ സംസ്ഥാന വ്യാപകമായ ചര്‍ച്ചയാക്കാനാണ് മുനമ്പം സമരസമിതി തീരുമാനിച്ചിരിക്കുന്നത്.
കേവലം ഒരു പഞ്ചായത്തിലോ ജില്ലയിലോ മാത്രമല്ല സംസ്ഥാനമൊട്ടാകെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതാണ് മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്കമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.
രാഷ്ട്രീയപാര്‍ട്ടികള്‍ ഇല്ലെങ്കിലും ക്രൈസ്തവ സഭകള്‍ സമരത്തെ പിന്തുണച്ച് സമരപ്പന്തലിലുണ്ട്.
615 കുടുംബങ്ങള്‍ നടത്തുന്ന നിരാഹാര സമരം നാനൂറാം ദിവസത്തിലേക്ക് കടക്കുകയാണ്.
കടുത്ത നിരാശയിലാണ് തങ്ങളെന്നും പറഞ്ഞ് വഞ്ചിച്ചവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും മുനമ്പത്തുകാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.






