നെടുങ്കണ്ടം ബ്‌ളോക്ക് പിടിക്കാന്‍ സിപിഐ കളത്തിലിറക്കിയിരിക്കുന്നത് 22 കാരന്‍ ശ്രീലാലിനെ ; മലപ്പുറത്ത് ജില്ലാപ്പഞ്ചായത്ത് പിടിക്കാന്‍ സിപിഐഎം നിയോഗിച്ചിരിക്കുന്നത് 22 കാരി തേജനന്ദയെ

നെടുങ്കണ്ടം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചത് മുതല്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ത്ഥികളെ അന്തിമമായി പ്രഖ്യാപിക്കാനുള്ള നെട്ടോട്ട ത്തിലാണ്. ഇതിനിടയില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ വലിയ കൗതുകങ്ങളു മുണ്ട്. നന്നേ ചെറുപ്പത്തില്‍ പഞ്ചായത്തില്‍ മത്സരിക്കുന്ന രണ്ടുപേരുടെ പ്രായം വെറും 22 ആണ്.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലേക്ക് കമ്പംമെട്ട് ഡിവിഷനില്‍നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ശ്രീലാല്‍ ആണ് ഇവരില്‍ ഒരാള്‍. എഐവൈഎഫ് ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി സെക്രട്ടറിയും എഐവൈഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ് ശ്രീലാല്‍ അമ്മയുടെ വഴിയേയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കുന്നത്.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പടിയിറങ്ങിയ ശ്രീദേവിയുടെ മകനാണ് ശ്രീലാല്‍. സിപിഐയുടെ ഭാഗമായ 22കാരന്‍ ശ്രീലാല്‍ ഇടുക്കിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ്. മലപ്പുറത്താണ് മറ്റൊരു 22 വയസ്സുള്ളയാള്‍ മത്സരിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റ് പിടിക്കാന്‍ നിയോഗം കിട്ടിയിരിക്കുന്നത് എസ്എഫ്ഐ നേതാവ് എം ജെ തേജനന്ദയ്ക്കാണ്. മലപ്പുറം ജില്ലാ പഞ്ചായത്ത് തിരുനാവായ ഡിവിഷനില്‍നിന്നും പാര്‍ട്ടിക്കായി ജനവിധി തേടുന്നത്.
നേരത്തേ തിരുവനന്തപുരം മുട്ടടയില്‍ യുഡിഎഫും ഒരു യുവ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വൈഷ്ണയ്ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലെന്ന് പറഞ്ഞ് സിപിഎം നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി.






