രാജ്യത്ത് 24 മണിക്കൂറിനിടെ 10,929 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ 3,43,44,683 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 392 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,60,265 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 12,509 പേര്‍ രോഗമുക്തി നേടി.
ഇതോടെ നിലവില്‍ 3,37,37,468 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവില്‍ 1,46,950 സജീവ കേസുകളാണ് ചികിത്സയിലുളളത്. ഇതുവരെ 61,39,65,751 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,07,92,19,546 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.