നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകന്‍ ഉള്‍പ്പെട്ട കേസ് അടക്കം സമീര്‍ വാങ്കഡെ അന്വേഷിക്കുന്ന മറ്റ് ആറ് കേസുകളും ഇനി സഞ്ജയ് സിംഗ് ആയിരിക്കും അന്വേഷിക്കുക. ഒഡീഷ കേഡറിലെ 1996 ബാച്ച് ഉദ്യോഗസ്ഥനാണ് സഞ്ജയ് സിംഗ്.
കേസില്‍ നിന്ന് ഒഴിവാക്കാന്‍ എട്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണം നിലനില്‍ക്കെ അന്വേഷണം നടത്തിയിരുന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ നീക്കിയി സാഹചര്യത്തിലാണ് പുതിയ നടപടി. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഉയര്‍ന്നത്. പ്രധാനമായും നവാബ് മാലിക്കും പ്രഭാകര്‍ സെയിലുമാണ് ആരോപണവുമായി രംഗത്തെത്തിയത്. ആര്യന്‍ ഖാന്‍ കേസില്‍ എന്‍സിബി ഹാജരാക്കിയ സാക്ഷിയായിരുന്നു പ്രഭാകര്‍ സെയില്‍.