Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen SpecialpoliticsWorld

ഡല്‍ഹി സ്‌ഫോടനം ; അന്വേഷണം പാക് ഭീകരവാദ സംഘടനകളിലേക്ക് ; ഹരിയാനയില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ച സംഭവവുമായി ബന്ധമുണ്ടോയെന്നും സംശയം ; അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല സുരക്ഷാ അവലോകന യോഗം ; പുല്‍വാമ ആക്രമണവുമായി സാമ്യത

 

 

Signature-ad

ഡല്‍ഹി സ്‌ഫോടനത്തിന്റെ അന്വേഷണം പാക് ഭീകരവാദ സംഘടനകൡലേക്ക് നീങ്ങുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ചെങ്കോട്ട സ്‌ഫോടനത്തില്‍ ഭീകരാക്രമണത്തിനുള്ള സാധ്യത രഹസ്യാന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെഇഎം), അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവയുടെ പങ്ക് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അന്വേഷണ ഏജന്‍സികളും ഡല്‍ഹി പോലീസും അന്വേഷിക്കുന്നുണ്ട്.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകള്‍ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ സ്ഥാന നിയമപാലകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായ സൂചനകളും പുറത്തുവരുന്നുണ്ട്.
ചെങ്കോട്ട സ്‌ഫോടനം നടക്കുന്നതിന് മുന്‍പ് ഹരിയാനയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും 40 കിലോമീറ്റര്‍ ദൂരത്തുള്ള ഹരിയാനയിലെ ഫരീദാബാദിലെ ദൗജ് ഗ്രാമത്തില്‍ നിന്നാണ്
300 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമെ മറ്റ് സംശയാസ്പദമായ വസ്തുക്കളും ജമ്മുകാശ്മീര്‍, ഹരിയാന പോലീസിന്റെ സംയുക്ത ഓപ്പറേഷനില്‍ കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
ഡല്‍ഹി സ്്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല സുരക്ഷാ അവലോകന യോഗം ചേരുന്നുണ്ട്. യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേക്ക, ഡല്‍ഹി പോലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച, എന്‍ഐഎ ഡിജി സദാനന്ദ് വസന്ത് ഡേറ്റ് , ജമ്മു കാശ്മീര്‍ ഡിജിപി നളിന്‍ പ്രഭാത്
എന്നിവര്‍ പങ്കെടുക്കും.

അതിനിടെ ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് 2019ലെ പുല്‍വാമ ഭീകരാക്രമണവുമായി സാദൃശ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ സ്ഫോടകവസ്തു നിറച്ച കാര്‍ ഉപയോഗിച്ചാണ് 2019ലെ പുല്‍വാമ ഭീകരാക്രമണം നടന്നത്.
ഡല്‍ഹി സ്ഫോടനത്തിലും സ്ഫോടകവസ്തുക്കള്‍ കാറില്‍ ഘടിപ്പിച്ച് അതുപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിക്കുമ്പോള്‍ രണ്ടു സ്‌ഫോടനങ്ങളിലേയും സാമ്യത അന്വേഷണ ഏജന്‍സികള്‍ താരതമ്യം ചെയ്ത് ആ വഴിക്കും അന്വേഷിക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

Back to top button
error: