Breaking NewsIndiaKeralaLead NewsLocalMovieNEWS

മമ്മൂട്ടി മികച്ച നടന്‍ ; ഷംല ഹംസ മികച്ച നടി ; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്

 

തൃശൂര്‍: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രമാണ് മമ്മൂട്ടിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഫെമിനിച്ചി ഫാത്തിമയിലെ മികച്ച പ്രകടനത്തിലൂടെയാണ് ഷംല ഹംസ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മന്ത്രി സജി ചെറിയാനാണ് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Signature-ad

മറ്റു പുരസ്‌കാരജേതാക്കള്‍

 

 

 

മികച്ച ചലചിത്രഗ്രന്ഥം- പെണ്‍പാട്ട് താരകള്‍
( സി.എസ്.മീനാക്ഷി)

മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകള്‍ (ഡോ. വത്സന്‍ വാതുശേരി)

പ്രത്യേക ജൂറി പുരസ്‌കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ)

മികച്ച വിഷ്വല്‍ എഫക്ട്‌സ്- ജിതിന്‍ഡ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി(എആര്‍എം)

നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ് – ഫെമിനിച്ചി ഫാത്തിമ

ജനപ്രീതി ചിത്രം- പ്രേമലു

നൃത്ത സംവിധാനം- സുമേഷ് സുന്ദര്‍(ബൊഗൈന്‍വില്ല)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് – സയനോര ഫിലിപ്പ്(ബറോസ്)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- ഫാസി വൈക്കം(ബറോസ്)

കോസ്റ്റ്യൂം- സമീര സനീഷ് (രേഖാചിത്രം, ബൊഗൈന്‍വില്ല)

മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്‌സ് സേവ്യര്‍ (ബൊഗെയ്ന്‍വില്ല, ഭ്രമയുഗം)

കളറിസ്റ്റ്- ശ്രിക് വാര്യര്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്, ബൊഗെയ്ന്‍വില്ല)

ശബ്ദരൂപകല്‍പന- ഷിജിന്‍ മെല്‍വിന്‍(മഞ്ഞുമ്മല്‍ ബോയ്‌സ്)

സിങ്ക് സൗണ്ട് – അജയന്‍ അടാട്ട് (പണി)

കലാസംവിധായകന്‍ – അജയന്‍ ചാലിശേരി (മഞ്ഞുമ്മല്‍ ബോയ്‌സ്)

ചിത്രസംയോജകന്‍ സൂരജ് ഇ എസ് (കിഷ്‌കിന്ധാ കാണ്ഡം)

പിന്നണി ഗായിക- സെബ ടോമി(അം അ)

പിന്നണി ഗായകന്‍- ഹരി ശങ്കര്‍(എആര്‍എം)

പശ്ചാത്തല സംഗീതം-ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം)

സംഗീത സംവിധയകന്‍- സുഷിന്‍ ശ്യാം

ഗാനരചയിതാവ്- വേടന്‍ (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം)- മഞ്ഞുമ്മല്‍ ബോയ്‌സ്

ഛായാഗ്രഹണം- ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്‌സ്)

തിരക്കഥാകൃത്ത്- ചിദംബരം (മഞ്ഞുമ്മല്‍ ബോയ്‌സ്)

മികച്ച കഥാകൃത്ത്- പ്രസന്ന വിത്തനാഗെ (പാരഡൈസ്)

സ്വഭാവനടി – ലിജോമോള്‍ (നടന്ന സംഭവം)

സ്വഭാവ നടന്‍- സൗബിന്‍(മഞ്ഞുമ്മല്‍ ബോയ്‌സ്), സിദ്ധാര്‍ത്ഥ് ഭരതന്‍(ഭ്രമയുഗം)

സംവിധായകന്‍- ചിദംബരം(മഞ്ഞുമ്മല്‍ ബോയ്‌സ്)

മികച്ച രണ്ടാമത്തെ ചിത്രം- ഫെമിനിച്ചി ഫാത്തിമ

മികച്ച ചിത്രം- മഞ്ഞുമ്മല്‍ ബോയ്‌സ്

പ്രത്യേക ജൂറിപരാമര്‍ശം(അഭിനയം)- ജോതിര്‍മയി ((ബൊഗൈന്‍വില്ല)

പ്രത്യേക ജൂറിപരാമര്‍ശം(അഭിനയം)- ദര്‍ശന രാജേന്ദ്രന്‍- പാരഡൈസ്

മികച്ച നടി- ഷംല ഹംസ(ഫെമിനിച്ചി ഫാത്തിമ)

പ്രത്യേക ജൂറി പരാമര്‍ശം- ടൊവിനോ (എആര്‍എം)

പ്രത്യേക ജൂറി പരാമര്‍ശം- ആസിഫ് അലി (കിഷ്‌കിന്ധാകാണ്ഡം)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: