കോണ്‍ഗ്രസ് ഒല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റിനെതിരേ പീഡന ആരോപണവുമായി യുവതി; തൃശൂര്‍ ഡിസിസി ഓഫീസിനു മുന്നില്‍ പരസ്യ പ്രതിഷേധം; ‘നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയില്ല’

തൃശൂര്‍: കോണ്‍ഗ്രസ് ഒല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശശി പോട്ടയിലിനെ അറസ്റ്റ് ചെയ്യണമെന്നും ഡിസിസി നേതൃത്വം നീതിപാലിക്കണമെന്നും ആവശ്യപ്പെട്ട് ഒല്ലൂര്‍ സ്വദേശിനിയായ യുവതി ഡിസിസി ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന ഒല്ലൂര്‍ ഭവനനിര്‍മാണ സഹകരണ സംഘത്തില്‍ ജോലിക്കിടെ പീഡനം നേരിട്ടതായി ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിലും രഹസ്യമൊഴി നല്‍കി. സംഘം പ്രസിഡന്റ് ശശി പോട്ടയില്‍, സെക്രട്ടറി നിഷ അഭിഷ്, യു.കെ. സദാനന്ദന്‍ എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം പുരോഗമിക്കയാണ്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഡിസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതി പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുമായാണു പ്രതിഷേധിച്ചത്. ഡിസിസി യോഗം നടക്കുന്നതിനാല്‍ നേതാക്കളെത്തി യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീടു വനിതാ പോലീസ് എത്തി യുവതിയെ മാറ്റി.






