വോട്ടുചെയ്യാം ആ സ്‌റ്റേജില്‍ കയറി ഡാന്‍സ് കളിക്കാമോ എന്ന് ചോദിച്ചാല്‍ അദ്ദേഹം ചെയ്യും ; മുസാഫര്‍പൂരിലെ കോണ്‍ഗ്രസ് റാലിയില്‍ മോദിക്കെതിരേരൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

മുസാഫര്‍പൂര്‍: വോട്ടിന് വേണ്ടി ഡാന്‍സ് കളിക്കാന്‍ പോലും തയ്യാറാകുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും എന്തു നാടകവും അദ്ദേഹം കളിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മുസഫര്‍പൂരില്‍ നടന്ന മഹാസഖ്യത്തിന്റെ തേജസ്വി യാദവും മറ്റ് പ്രതിപക്ഷ നേതാക്കളും പങ്കെടുത്ത വേദിയിലാണ് രാഹുലിന്റെ പരാമര്‍ശം.
”വോട്ടിനുവേണ്ടി നാടകം കളിക്കാന്‍ നിങ്ങള്‍ മോദിജിയോട് പറഞ്ഞാല്‍ അദ്ദേഹം അത് ചെയ്യും. അദ്ദേഹത്തിന് വോട്ട് ചെയ്യാം സ്റ്റേജില്‍ വന്ന് നൃത്തം ചെയ്യാന്‍ നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ അദ്ദേഹം നൃത്തം ചെയ്യാനും തയ്യാറാകും.” രാഹുല്‍ പറഞ്ഞു. പാറ്റ്നയില്‍ ‘വോട്ടര്‍ അധികാര്‍ യാത്ര’ സമാപനത്തോടനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
സംസ്ഥാനത്തെ എന്‍.ഡി.എ. സര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു മുഖം മാത്രമാണെന്നും, എന്നാല്‍ ‘റിമോട്ട് കണ്‍ട്രോള്‍’ ബി.ജെ.പി.യുടെ കൈകളിലാണെന്നും അദ്ദേഹം ആരോപിച്ചു. ”മൂന്നോ നാലോ ആളുകളാണ് ഇത് നിയന്ത്രിക്കുന്നത്. ബി.ജെ.പി.യാണ് ഇത് നിയന്ത്രിക്കുന്നത്. അവരുടെ കയ്യിലാണ് റിമോട്ട് കണ്‍ട്രോള്‍, അവര്‍ക്ക് സാമൂഹിക നീതിയുമായി ഒരു ബന്ധവുമില്ല. ജാതി സെന്‍സസ് നടത്തണമെന്ന് ഞാന്‍ ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വെച്ച് പറഞ്ഞു. അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല… ബി.ജെ.പി. സാമൂഹിക നീതിക്ക് എതിരാണ്. അവര്‍ക്കത് ആവശ്യമില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി ‘കാണാതായി’ എന്ന് ബി.ജെ.പി. ആരോപണം ഉന്നയിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ മുസഫര്‍പൂര്‍ റാലി നടന്നതെന്നതും ശ്രദ്ധേയമാണ്. ഇന്ന് രാവിലെ, ബി.ജെ.പി. നേതാവ് അമിത് മാളവ്യ ’59 ദിവസമായി രാഹുല്‍ ഗാന്ധിയെ കാണാനില്ല’ എന്ന് കാണിക്കുന്ന പോസ്റ്ററോടുകൂടിയുള്ള ഒരു പോസ്റ്റ് ‘എക്സില്‍’ പങ്കുവെച്ചിരുന്നു. നവംബര്‍ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം നവംബര്‍ 14-ന് പ്രഖ്യാപിക്കും.






