NEWS

24 മണിക്കൂറിനിടെ 12,729 പുതിയ കോവിഡ് കേസുകള്‍; 221 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 12,729 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,43,33,754 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 221 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണം 4,59,873 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 12,165 പേര്‍ രോഗമുക്തി നേടി.

ഇതോടെ ആകെ 3,37,24,959 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 1,48,922 സജീവകേസുകളാണ് ചികിത്സയിലുളളത്. 61,30,17,614 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,07,70,46,116 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

Back to top button
error: