Breaking NewsKeralaLead News

മുരാരി ബാബു സ്വര്‍ണ്ണപ്പാളികള്‍, ചെമ്പെന്ന് എന്ന് രേഖപ്പെടുത്തിയത് മനപ്പൂര്‍വ്വം ; അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി ആവശ്യപ്പെട്ടില്ല, റിമാന്‍ഡ് ചെയ്ത് കോടതി

തിരുവനന്തപുരം: മുരാരി ബാബു സ്വര്‍ണ്ണപ്പാളികള്‍, ചെമ്പെന്ന് എന്ന് രേഖപ്പെടുത്തിയത് മനപ്പൂര്‍വ്വമെന്ന് റിപ്പോര്‍ട്ട്. മുരാരി ബാബു ക്ഷേത്ര ശ്രീകോവില്‍ കട്ടളയിലെ സ്വര്‍ണ്ണം കൊള്ള ചെയ്ത കേസില്‍ പ്രതിയാണെന്നും ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും അന്വേഷണസംഘം സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി ആവശ്യപ്പെട്ടില്ല. 1998ല്‍ തന്നെ പാളികള്‍ സ്വര്‍ണം പൂശിയതായി മുരാരി ബാബുവിന് വ്യക്തതയുണ്ടായിരുന്നു എന്നും തട്ടിപ്പിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

Signature-ad

അന്വേഷണസംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. മുരാരി നടത്തിയ ഗൂഢാലോചനകള്‍ എണ്ണിപ്പറഞ്ഞ റിപ്പോര്‍ട്ടില്‍ ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നുവെന്നും പറയുന്നു. രണ്ട് ആഴ്ചത്തേക്കാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പിന്നീട് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ഇന്നലെ രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടില്‍ നിന്നാണ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. അര്‍ധരാത്രിയോടെ തിരുവനന്തപുരം ഈഞ്ചക്കലുള്ള ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തു.രാവിലെ ഒന്‍പത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് മുരാരി ബാബുവിന്റെ അറസ്റ്റുണ്ടായത്.

Back to top button
error: