Breaking NewsKeralaLead NewsNEWS

കോടതിമുറിയിൽ ധനരാജ്‌ വധക്കേസിലെ വിചാരണ, ഇതിനിടയിൽ പ്രതികളുടെ ഫോട്ടൊയടുത്ത് സിപിഎം വനിതാ നേതാവ്, ഉടൻ കസ്റ്റഡിയിലെടുക്കാൻ ജഡ്ജിയുടെ നിർദേശം, കസ്റ്റഡിയിലായത് പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ

കണ്ണൂർ: കോടതിമുറിയിൽ വിചാരണ നടക്കുന്നതിനിടെ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ. കണ്ണൂർ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ്‌ വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ കെപി ജ്യോതിയാണ് പിടിയിലായത്.

പ്രതികളുടെ ദൃശ്യം പകർത്തുന്നതിനിടെ സംഭവം കണ്ണിപ്പെട്ട ജഡ്ജാണ് ജ്യോതിയെ കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് പെോലീസ് ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ധനരാജ്‌ വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതിയിൽ തുടരുകയാണ്. ഇതിനിടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: