രോ-കോ വീണ്ടും കളത്തില്‍; ആത്മവിശ്വാസത്തില്‍ ശുഭ്മാന്‍ ഗില്‍; ആരാകും ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാര്‍; രോഹിത്തും കോലിയും അല്ലെന്ന് വിലയിരുത്തല്‍

പെര്‍ത്ത്: ആറു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യ വീണ്ടും ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ആരു തിളങ്ങുമെന്ന വിലയിരുത്തലുകളും സജീവം. ഓസ്ട്രേലിയയ്ക്കെതിരായ മത്സരം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ഞായറാഴ്ച പെര്‍ത്തില്‍ ആദ്യ മത്സരത്തിന് ഇന്ത്യയിറങ്ങുക. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ സാന്നിധ്യം പരമ്പരയില്‍ ഗില്ലിനു മുതല്‍ക്കൂട്ടാകും.
ഫിറ്റ്നെസിന്റെ പഴിയെല്ലാം പരിഹരിച്ചാണു രോഹിത്ത് ഇറങ്ങുന്നത്. 38-ാം വയസില്‍ 20 കിലോ തൂക്കം കുറച്ചു. രോഹിത്തിന്റെ നെറ്റ് സെഷനുകളും വന്‍ ചര്‍ച്ചയായിട്ടുണ്ട്. ഡ്രൈവുകളും പുള്‍ഷോട്ടുകളുമെല്ലാം മനോഹരമായി ചിത്രീകരിച്ച വീഡിയോകളും പുറത്തിറങ്ങി.
അച്ചടക്കത്തിനു പേരുകേട്ടയാളാണു വിരാട് കോലി. ടി20യില്‍നിന്നു വിരമിച്ചശേഷം കോലി ഏകദിനത്തിലാണു കേന്ദ്രീകരിച്ചത്. ഈ വര്‍ഷംതന്നെ അദ്ദേഹം ഒന്നിലേറെ സെഞ്ചുറി നേടി. ബാറ്റിംഗ് ആവറേജ് 57ല്‍ എത്തിച്ചു. ട്രെയിനിംഗ് സമയത്തും കോലി കൂടുതല്‍ ജാഗ്രത പാലിച്ചു.
273 ഏകദിനത്തില്‍നിന്ന് 11,168 റണ്‍സ് രോഹിത് നേടി. 49 ആണ് ആവറേജ്. 32 സെഞ്ചുറികളും 58 അര്‍ധസെഞ്ചുറികളും നേടി. വലിയ കളികള്‍ക്ക് ഇനിയും ശേഷിയുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. മൂന്നു ഡബിള്‍ സെഞ്ചുറികളിലൂടെ കളിയുടെ ഗതിമാറ്റാന്‍ കഴിയുമെന്നും രോഹിത്ത് തെളിയിച്ചിട്ടുണ്ട്.
കോലി 302 മാച്ചുകളില്‍നിന്ന് 14,181 റണ്‍സും 51 സെഞ്ചുറികളും 74 അര്‍ധ സെഞ്ചുറികളും നേടി. ഓസ്ട്രേലിയയ്ക്കെതിരേ കോലിയുടെ ആവറേജ് 54 റണ്‍സ് ആണ്. അതിനപ്പുറം ഇരുവരുടെയും സാന്നിധ്യം ടീമിനു പകരുന്ന ആത്മവിശ്വാസവും ചില്ലറയല്ല. തഴക്കവും അനുഭവ പരിചയവും ഗില്ലിനും തുണയാകും. മറിച്ചായാല്‍ അവരുടെ ലോകകപ്പ് സ്വപ്നങ്ങളും ഇല്ലാതാകും.
എന്നാല്‍, ആരാകും ഈ ടൂര്‍ണമെന്റിലെ മികച്ച റണ്‍വേട്ടക്കാര്‍ എന്നു ചോദിച്ചാല്‍ അക്കൂട്ടത്തില്‍ ഇരുവരെയും നിരീക്ഷകര്‍ പെടുത്തിയിട്ടില്ല. അത് ആരൊക്കെയെന്നു നോക്കാം.
ശ്രേയസ് അയ്യര്‍
ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനും മധ്യനിരയിലെ മിന്നും താരവുമായ ശ്രേയസ് അയ്യരാണ് ഏകദിന പരമ്പരയില്‍ കൂടുതല്‍ റണ്‍സടിക്കാന്‍ സാധ്യതയുള്ള ഒരാള്‍. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ദേശീയ ടീമിലേക്കു അദ്ദേഹം മടങ്ങിയെത്തുന്ന പരമ്പര കൂടിയാണിത്. ഈ വര്‍ഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീര ഫോമിലാണ് ശ്രേയസ്.
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം ടൂര്‍ണമെന്റിലെ ടോപ്സ്കോററും കൂടിയായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 48.60 ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 243 റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തത്.
ഇതിനു ശേഷം ഐപിഎല്ലില്‍ പുതിയ ടീമായ പഞ്ചാബ് കിങ്സിനൊപ്പം ചേര്‍ന്ന അദ്ദേഹംഅവിടെയും റണ്‍വേട്ട നടത്തി. 17 മല്‍സരങ്ങളില്‍ നിന്നും 50.33 ശരാശരിയില്‍ ശ്രേയസ് വാരിക്കൂട്ടിയത് 604 റണ്‍സാണ്. ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
കൂടാതെ ഓസ്ട്രേലിയ എയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായും ശ്രേയസ് മിന്നിച്ചു. മൂന്നു കളിയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 180 റണ്‍സ് അദ്ദേഹം സ്കോര്‍ ചെയ്തു. അതിനു ശേഷമാണ് ഇപ്പോള്‍ ശ്രേയസ് ഓസ്ട്രേലിയയിലെത്തിയിരിക്കുന്നത്.
മിച്ചെല്‍ മാര്‍ഷ്
ഓസ്ട്രേലിയന്‍ ക്യാപ്റ്റനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ മിച്ചെല്‍ മാര്‍ഷാണ് ടോപ്സ്കോററായേക്കാവുന്ന രണ്ടാമത്തെയാള്‍. പരിക്കു കാരണം പാറ്റ് കമ്മിന്സുള്പ്പെടെ പലരും ടീമിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരായ പരമ്പര ജയിക്കുക മാര്‍ഷിന് കടുപ്പം തന്നെയായിരിക്കും.
സൗത്താഫ്രിക്കയുമായി അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ മൂന്നു കളിയില്‍ 68.66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 206 റണ്‍സ് അദ്ദേഹം സ്കോര്‍ ചെയ്തിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്. ഈ മാസമാദ്യം ഓസീസ് ടീം ന്യൂസിലാന്‍ഡില്‍ ടി20 പരമ്പര കളിച്ചപ്പോള്‍ ഇതിലും ടോപ്സ്കോറര്‍ മാര്‍ഷാണ്. 191 സ്ട്രൈക്ക് റേറ്റില്‍ 197 റണ്‍സ് അദ്ദേഹം നേടി.
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനൊപ്പവും മാര്‍ഷ് റണ്‍മഴ പെയ്യിച്ചു. 13 കളിയില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 627 റണ്‍സാണ്. ഒരു സെഞ്ച്വറിയു ആറു ഫിഫ്റ്റികളുമുള്‍പ്പെടും. മാര്‍ഷിന്റെ കരിയര്‍ ബെസ്റ്റ് സീസണും കൂടിയായിരുന്നു ഇത്തവണത്തേത്.
ശുഭ്മന്‍ ഗില്‍
ഇന്ത്യയുടെ പുതിയ നായകന് ശുഭ്മന്‍ ഗില്ലാണ് ഏകദിന പരമ്പരയില്‍ ടോപ്സ്കോററായേക്കാവുന്ന മൂന്നാമത്തെ താരം. ഈ വര്‍ഷം ടെസ്റ്റ് ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം ഇംഗ്ലണ്ട് പര്യടനത്തില്‍ വമ്പന്‍ റണ്‍വേട്ടയാണ് അദ്ദേഹം നടത്തിയത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ നാലു സെഞ്ച്വറികളടക്കം 754 റണ്‍സ് ഗില്‍ വാരിക്കൂട്ടി.
ഇതിനു ശേഷം വെസ്റ്റ് ഇന്‍ഡീസുമായുളള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും ഗില്‍ മോശമാക്കിയില്ല. മൂന്നിങ്സുകളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുടമടക്കം 192 റണ്‍സ് അദ്ദേഹം നേടി. ഇനി ഏകദിന പരമ്പരയിലും ക്യാപ്റ്റനായ ശേഷമുള്ള ഫോം ആവര്‍ത്തിക്കാനായിരിക്കും ഗില്ലിന്റെ ശ്രമം.
ഈ വര്‍ഷം ഏകദിനത്തില്‍ അദ്ദേഹം കളിച്ചത് എട്ടു മല്‍സങ്ങളാണ്. ഇതില്‍ നിന്നും 63.85 ശരാശരിയില്‍ 447 റണ്‍സും സ്കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും സ്വന്തം പേരില്‍ കുറിക്കാനും ഗില്ലിനു കഴിഞ്ഞു.
The cricketing world is bracing itself for the return of two of India’s greatest modern-day legends, Rohit Sharma and Virat Kohli. Both players are set to make their much-anticipated comeback in the India vs Australia ODI series in October 2025, and the buzz is louder than ever. For fans, the prospect of watching Rohit and Kohli together in the Indian batting line-up again is nothing short of thrilling.






