വയോധികയുടെ മാല പൊട്ടിച്ചോടി പാര്‍ട്ടിയെ കളങ്കപ്പെടുത്തി ; സിപിഐഎം കൗണ്‍സിലര്‍ പി പി രാജേഷിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി ; സാമ്പത്തിക പ്രതിസന്ധിയെന്ന് മൊഴി

കണ്ണൂര്‍: വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഐഎം കൗണ്‍സിലര്‍ പി പി രാജേഷിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന രാജേഷിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. വ്യാഴാഴ്ച കണിയാര്‍കുന്നിലെ വയോധികയുടെ ഒന്നരപവന്‍ വരുന്ന സ്വര്‍ണമാലയാണ് പൊട്ടിച്ചുകൊണ്ട് ഓടിയത്്
നഗരസഭയിലെ നാലാം വാര്‍ഡ് കൗണ്‍സിലറായ പി പി രാജേഷ് പൊട്ടിച്ചോടിയത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പിക്കും വിധം പ്രവര്‍ത്തിച്ചതായിട്ടാണ് കണ്ടെത്തല്‍. വ്യാഴാഴ്ച വീട്ടുമുറ്റത്തിരുന്ന് മീന്‍ വൃത്തിയാക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രതി വയോധികയുടെ മാല പൊട്ടിച്ചോടുകയായിരുന്നു. ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാനായില്ല.
കൂത്തുപറമ്പ് പൊലീസ് സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. സംഭവ സമയം പ്രതി ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വാഹന ഉടമയെ കണ്ടെത്തി. കൗണ്‍സിലര്‍ക്ക് വാഹനം നല്‍കിയിരുന്നുവെന്ന് വാഹനഉടമ പറഞ്ഞതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മറ്റുവഴികള്‍ ഇല്ലാതെ വന്നതോടെയാണ് കൃത്യം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.






