Breaking NewsIndiaLead News

ഗുജറാത്ത് ഉപമുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു, രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ കാബിനറ്റിലേക്ക് ; പുനഃസംഘടനയില്‍ നിരവധി പുതിയ മുഖങ്ങള്‍

അഹമ്മദാബാദ്: ഗുജറാത്തിലെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ വെള്ളിയാഴ്ച 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി. മൊത്തം കാബിനറ്റ് അംഗബലം 26 ആയി ഉയര്‍ത്തി, കൂടാതെ സംസ്ഥാനത്തിന്റെ ജൂനിയര്‍ ആഭ്യന്തര മന്ത്രിയും സൂറത്തില്‍ നിന്നുള്ള രണ്ട് തവണ എം.എല്‍.എയുമായ ഹര്‍ഷ് സംഘവിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ജാംനഗര്‍ നോര്‍ത്ത് ബിജെപി എം.എല്‍.എയുമായ റിവാബ ജഡേജയുടേതാണ്, അവര്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ ഇന്ന് നടന്ന ചടങ്ങില്‍, പുതുതായി സത്യപ്രതിജ്ഞ ചെയ്തവര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്കും ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. സൂറത്തിലെ മജുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സംഘവി, പാര്‍ട്ടിയുടെ പ്രമുഖ യുവനേതാക്കളില്‍ ഒരാളാണ്, മുമ്പ് ആഭ്യന്തര സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുനഃസംഘടന പ്രതീക്ഷിച്ചുകൊണ്ട് പട്ടേല്‍ മന്ത്രിസഭയിലെ 16 മന്ത്രിമാരും വ്യാഴാഴ്ച രാജിവെച്ചപ്പോള്‍, ആറ് പേരെ പുതിയ നിരയില്‍ നിലനിര്‍ത്തി – കാനുഭായ് പട്ടേല്‍, ഋഷികേശ് പട്ടേല്‍, കുന്‍വര്‍ജി ബാവലിയ, ഹര്‍ഷ് സംഘവി, പ്രഫുല്‍ പന്‍ഷേരിയ, പുരുഷോത്തം സോളങ്കി. ഇവരുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചില്ല.

Signature-ad

ഇവരില്‍, സംഘവിയും പന്‍ഷേരിയയും മാത്രമാണ് വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ജിതു വാഘാനി, അര്‍ജുന്‍ മോധ്വാഡിയ, മനീഷ വക്കീല്‍ എന്നിവരുള്‍പ്പെടെ നിരവധി പുതിയ മുഖങ്ങള്‍ പുനഃസംഘടനയിലൂടെ മന്ത്രിസഭയില്‍ എത്തി.

ഈ മാറ്റങ്ങള്‍ ജഗദീഷ് വിശ്വകര്‍മ്മയെ പുതിയ സംസ്ഥാന ബി.ജെ.പി അധ്യക്ഷനായി നിയമിച്ചതിന് പിന്നാലെ മന്ത്രിസഭാ പുന: സംഘടന വന്നത്. കൂടാതെ സംസ്ഥാനത്തുടനീളം തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിക്കുന്ന സമയത്താണ് ഇത്. വിജയ് രൂപാണിയുടെ രാജിയെത്തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ അധികാരമേറ്റ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: