ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ തുടക്കവും തകര്‍ച്ചയോടെ ; മഹാരാഷ്ട്രയെ ആദ്യഇന്നിംഗ്‌സില്‍ എറിഞ്ഞിട്ടു ; കേരളത്തിനായി എംഡി നിധീഷ് മികച്ച ബൗളിംഗ്്, അഞ്ചുവിക്കറ്റ് നേട്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കിരീടപ്രതീക്ഷയുമായി ഇറങ്ങുന്ന കേരളം ആദ്യ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ മഹാരാഷ്ട്രയെ ചുരുട്ടിക്കെട്ടി. എംഡി നിധീഷിന്റെ ഉജ്വല ബൗളിംഗില്‍ 239 റണ്‍ിസിനാണ് മഹാരാഷ്ട്ര പുറത്താക്കിയത്. രണ്ടാം ദിവസം സ്റ്റംപ് എടുക്കുമ്പോള്‍ മുന്ന് വിക്കറ്റ്് നഷ്ടമായി 35 റണ്‍സ് എടുത്ത നിലയിലാണ്.
18 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റാണ് മഹാരാഷ്ട്രക്ക് നഷ്ടമായത്. ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ നാല് പേരും റണ്‍സൊന്നും അടിക്കാതെ കളം വിട്ടു. പിന്നീടെത്തിയ ഗെയ്ക്വാദും സക്സേനയുമാണ് മഹരാഷ്ട്രയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആറാം വിക്കറ്റില്‍ 122 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കുമായി. 11 ഫോറടക്കമാണ് ഗെയ്ക്വാദ് 91 റണ്‍സ് നേടിയതെങ്കില്‍ 49 റണ്‍സെടുക്കാന്‍ നാല് ഫോറാണ് സക്സേന അടിച്ചത്.
കേരളത്തിനായി എംഡി നിധീഷ് മികച്ച ബൗളിംഗ്് നടത്തി. അഞ്ച് വിക്കറ്റ് നേടി. 91 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദാണ് മഹാരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. ജലജ് സക്സേന (49 റണ്‍സ്), വിക്കി ഓസ്റ്റ്വാല്‍ (38 റണ്‍സ്), രാമകൃഷ്ണ ഗോഷ് (31) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ എറിഞ്ഞൊടിച്ചാണ് കേരള മത്സരം ആരംഭിച്ചത്.
20 ഓവറെറിഞ്ഞ നിധീഷ് വെറും 49 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. നെടുമന്‍കുഴി ബേസില്‍ മൂന്ന് വിക്കറ്റും ഈഡന്‍ ആപ്പിള്‍ ടോമും അങ്കിത് ശര്‍മയും ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനായി ഇറങ്ങിയ കേരളത്തിനും തിരിച്ചടി കിട്ടി. ഓപ്പണര്‍ അക്ഷയ് ചന്ദ്രനെ പൂജ്യത്തിന് നഷ്ടമായി. ഗുര്‍ബാനിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ബാബാ അപരാജിത് ആറിന്്് ഗുര്‍ബാനിക്ക് തന്നെ ക്യാച്ചും നല്‍കി. 27 റണ്‍സ് എടുത്ത രോഹന്‍ കുന്നുമ്മലും ജലജ് സക്‌സേനയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി.






