ശബരിമലയില്‍ നടന്നത് വീഴ്ചയല്ല കൊള്ള ; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കും ; ഹിന്ദു സമുദായത്തെ ഉപദ്രവിക്കാന്‍ ആരാണ് ഇത്ര ധൈര്യം നല്‍കിയത്

തിരുവനന്തപുരം : നാലര കിലോ സ്വര്‍ണം ശബരിമലയില്‍ നിന്ന് തട്ടികൊണ്ട് പോയ കൊള്ളയെ പറ്റി മുഖ്യമന്ത്രി പറയുന്നത് വീഴ്ചയെന്ന്. ഇത് വീഴ്ചയല്ല കൊള്ളയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ദല്ലാള്‍മാരുടെ സര്‍ക്കാരാണ് ഇതെന്നും അല്പം ഉളുപ്പ് ഉണ്ടെങ്കില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന് രാജിവെക്കണമെന്നും പറഞ്ഞു.
ഇത് അഭ്യര്‍ത്ഥനയല്ല ആവശ്യമാണെന്നും ദേവസ്വം മന്ത്രിയെ രാജിവെച്ചില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കും. ശബരിമലക്കൊള്ളയില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കും. ഹിന്ദു സമുദായത്തെ ഉപദ്രവിക്കാന്‍ ആരാണ് ഇത്ര ധൈര്യം നല്‍കിയതെന്നും ചോദിച്ചു. ഹിന്ദു സമുദായത്തെ ഉപദ്രവിക്കാന്‍ ഇനി അനുവദിക്കില്ല.
സെന്റ് റീത്താസ് സ്കൂളില്‍ നടന്നതും പ്രീണന രാഷ്ട്രീയം. കോണ്‍ഗ്രസിനെയും ഇടതിനെയും നിയന്ത്രിക്കുന്നത് എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്നും പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ഇരിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഇവിടെ നടക്കുന്നത് കേള്‍ക്കണമെന്നും പറഞ്ഞു. പണ്ട് കോണ്‍ഗ്രസിലാണ് കുടുംബ രാഷ്ട്രീയം കൊണ്ട് നടന്നത്. സിപിഐഎമ്മും കോണ്‍ഗ്രസും രാഷ്ട്രീയ ഇരട്ടകള്‍. കുടുംബാധിപത്യമാണ് രണ്ടു പാര്‍ട്ടികളിലും. മകനും മകളും മരുമകനും രണ്ടിടത്തും ഉണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.






