Breaking NewsCrimeKeralaLead NewsNEWS

രണ്ടു വർഷമായി പീഡനം, ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ, പീഡനം ഹോം നേഴ്സായ അമ്മ ജോലിക്കു പോകുമ്പോൾ, യുവതിയും മകളും പ്രതിക്കൊപ്പം താമസം തുടങ്ങിയത് രണ്ടാം ഭർത്താവ് ഉപേക്ഷിച്ചതോടെ

കൊല്ലം: കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നതും പോലീസ് നടപടിയെടുക്കുന്നതും. കഴിഞ്ഞ രണ്ടുവർഷമായി പീഡനത്തിന് ഇരയായിരുന്നെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.

ഹോം നേഴ്സായ അമ്മ വീട്ടിലില്ലാത്ത സമയങ്ങളിൽ പ്രതി സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നാണ് കുട്ടിയുടെ മൊഴി. കണ്ണൂർ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് പിടികൂടിയത്. കുട്ടിയുടെ അച്ഛൻ ഉപേക്ഷിച്ചുപോയതിന് ശേഷമാണ് ഇയാൾ അമ്മയോടൊപ്പം താമസം തുടങ്ങിയത്. യുവതിയുടെ ആദ്യ ഭർത്താവ് മരിച്ചതോടെ രണ്ടാമത് വിവാ​ഹം കഴിക്കുകയായിരുന്നു. ആ ബന്ധത്തിലുണ്ടായ കുട്ടിയേയാണ് ആൺസുഹൃത്ത് പീഡിപ്പിച്ച് ​ഗർഭിണിയാക്കിയത്. പ്രതിയെ കടയ്ക്കൽ പോലീസിന് കൈമാറി.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: