Breaking NewsIndiaKeralaLead Newspolitics

കേരള സര്‍ക്കാരിന് ആര്‍എസ്എസിനെ പേടി; കാര്യാലയത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എന്തുകൊണ്ട് പേരെഴുതിയില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് തുറ ന്നെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എടുത്ത കേസില്‍ പോലീസ് സംഘട നയുടെ പേര് വെളിപ്പെടുത്താത്തത് പേടിച്ചിട്ടാണോയെന്ന് കോണ്‍ഗ്രസ്. കേരളസ ര്‍ക്കാര്‍ ആര്‍എസ്എസിനെ പേടിച്ചിട്ടാണ് എഫ്‌ഐആറില്‍ പേര് എഴുതാതിരുന്നതെന്നും ചോദിച്ചു.

സംഘപരിവാറിനെതിരേ വീണുകിട്ടിയ ആയുധമായിട്ടാണ് കോണ്‍ഗ്രസ് ഇത് എടുത്തിരി ക്കുന്നത്. യുവാവിന്റെ മരണത്തിന്റെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ആര്‍എസ്എസ് കുട്ടികളോട് കാണിക്കുന്നത് എന്താണെ ന്നതാണ് ഈ സംഭവത്തിലൂടെ പുറത്ത് വരുന്നതെന്നും നിരവധി കുട്ടികള്‍ക്ക് സമാന അനുഭവമുണ്ടെന്നും പവന്‍ ഖേര ആരോപിച്ചു.

Signature-ad

കേരള സര്‍ക്കാര്‍ ആര്‍എസ്എസിനെ പേടിക്കുന്നത് കൊണ്ടാണ് എഫ്ഐആറില്‍ ആര്‍എസ്എസിന്റെ പേരില്ലാത്തത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും മൗനമാണെന്നും എല്ലാത്തിലും പ്രതികരിക്കുന്ന മോഹന്‍ ഭഗവത് മൗനത്തിലാണെന്നും പവന്‍ഖേര പറഞ്ഞു.

കുറിപ്പിലുള്ളത് ഗുരുതരമായ ആരോപണമാണെന്ന് ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ല. വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തപ്പോള്‍ പുറകെ പോയ പൊലീസാണ്. ഇവിടെ അതൊന്നും കാണുന്നില്ല. കേരള പൊലീസും ആര്‍എസ്എസും വിഷയത്തില്‍ മറുപടി പറയണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

ആര്‍എസ്എസ് ശാഖയില്‍വെച്ച് നിരന്തരം ക്രൂര ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറി പ്പെഴുതിവെച്ചായിരുന്നു കോട്ടയം തമ്പലക്കാട് സ്വദേശി ജീവനൊടുക്കിയത്. ആര്‍ എസ്എസ് ശാഖയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണ മൊഴിയായി ഇന്‍സ്റ്റഗ്രാമിലൂടെ എഴുതി ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്താണ് യുവാവ് ജീവനൊ ടുക്കിയത്.

നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടു ണ്ടെ ന്നും ആര്‍എസ്എസ് സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നി ട്ടുണ്ടെന്നും യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു. തന്നെ നിരന്തരം ബലാത്സംഗ ത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും കുറിപ്പി ല്‍ ആരോപിക്കുന്നുണ്ട്.

തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് പറയു ന്നത്. അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആര്‍എസ്എസുകാരെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: