Breaking NewsKeralaLead News

മകന് ഇ ഡി സമന്‍സ് കിട്ടിയിട്ടില്ല; അധികാരത്തിന്റെ ഇടനാഴിയില്‍ തന്റെ മകനെ നിങ്ങള്‍ക്ക് കാണാനാകില്ല ; മക്കളില്‍ അഭിമാനം, അവര്‍ കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ മകന് ഇ.ഡി. യുടെ സമന്‍സ് കിട്ടിയിട്ടില്ലെന്നും മക്കളില്‍ അഭിമാന മാണെന്നും വിവാദത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് അച്ഛനും മക്കളില്‍ അഭിമാനബോധം ഉണ്ടാകുമെന്നും തന്റെ മക്കള്‍ തനിക്ക് ഒരു ദുഷ്പേരും ഉണ്ടാ ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി. ഹാജരാകാന്‍ ആവശ്യപ്പെട്ട് മകന്‍ വിവേക് കിരണ്‍ വിജയന് എന്‍ഫോഴ്സ്മെന്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിഷയ ത്തിലായിരുന്നു പ്രതികരണം.

ഇ ഡി അയച്ചെന്ന് പറയുന്ന സമന്‍സ് ആരുടെ പക്കലാണ് കൊടുത്തതെന്നും ആര്‍ക്കാണ് അയച്ചതെന്നും ചോദിച്ചു. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അനേകം മുഖ്യമന്ത്രിമാരുടെ മക്കളെ നിങ്ങള്‍ കണ്ടിരിക്കും അധികാരത്തിന്റെ ഇടനാഴിയി ല്‍ തന്റെ മകനെ നിങ്ങള്‍ക്ക് കാണാനാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേ ളനത്തില്‍ പറഞ്ഞു.

Signature-ad

”നിങ്ങളില്‍ എത്ര പേര്‍ എന്റെ മകനെ കണ്ടിട്ടുണ്ടെന്ന് അറിയില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരായിരി ക്കുമല്ലോ? എവിടെയങ്കിലും എന്റെ മകനെ കണ്ടോ? ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്ന് പോലും അവന് അറിയുമോ എന്നത് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. പൊതുജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചത്. എന്റെ കുടുംബം പൂര്‍ണ്ണമായും അതിനോടൊപ്പം നിന്നതില്‍ അഭിമാനമുണ്ട്. മക്കള്‍ രണ്ടുപേരും അതേ നില സ്വീകരിച്ചുപോയിട്ടുണ്ട്.”

”മകള്‍ക്ക് നേരെ പലരും വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാന്‍ നോക്കിയപ്പോള്‍ ചിരിച്ചു കൊണ്ട് നേരിട്ടില്ലേ. വേണ്ടത്ര ഏശുന്നില്ലെന്ന് വന്നപ്പോള്‍ മര്യാദയ്ക്ക് ജോലിചെയ്യുന്നയാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുകയാണ്. അത് വിവാദമാവുമോ? എന്നെയോ ആളെ യോ ബാധിക്കുമോ? ആ ചെറുപ്പക്കാരന്‍ മര്യാദയുള്ള ജോലിയിലാണ് പ്രവര്‍ത്തിക്കു ന്നത്. ജോലി, വീട് ഇത് മാത്രമാണ്. പൊതുപ്രവര്‍ത്തന രംഗത്ത് ആളില്ല. തെറ്റായ പ്രവര്‍ത്ത നത്തിന് പോയിട്ടില്ല. ഒരു ദുഷ്പേരും എനിക്ക് ഉണ്ടാക്കിയിട്ടില്ല. നല്ല അഭിമാനം എനിക്കുണ്ട്. എന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിനോ ശീലത്തിനോ നിരക്കാത്ത പ്രവര്‍ത്തനം മക്കള്‍ നടത്തിയിട്ടില്ല.” മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: