Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഗാസ കരാറില്‍ തകര്‍ന്നടിഞ്ഞത് ഇറാന്റെ ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’; അറബ് രാജ്യങ്ങളുടെ ഐക്യത്തില്‍ ഒറ്റപ്പെട്ട് ഇസ്ലാമിക രാഷ്ട്രം; യുഎന്‍ ഉപരോധത്തിനൊപ്പം ഹിസ്ബുള്ളയും ഹൂതികളും വീഴുന്നതോടെ പതനം സമ്പൂര്‍ണം; ഖമേനി അധികാരം പിടിച്ചശേഷം നേരിടുന്ന കടുത്ത പ്രതിസന്ധി

ഇറാന്റെ വിദേശകാര്യ മന്ത്രാലയം ഗാസയിലെ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്‌തെങ്കില്‍ അയൊത്തൊള്ള ഖമേനിയുടെ ഉപദേശകന്‍ എക്‌സില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത് നേരേ തിരിച്ചുള്ള കാര്യമാണ്. 'ഗാസയിലെ വെടിനിര്‍ത്തല്‍ എന്നത് മറ്റൊരിടത്ത് വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ' ഭാഗമാണ് എന്നായിരുന്നു അദ്ദേഹം എഴുതിയത്.

ടെഹ്‌റാന്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിനു പിന്നില്‍ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായതോടെ മേഖലയില്‍ ഒറ്റപ്പെട്ട് ഇറാന്‍. ഹമാസ്, ഹിസ്ബുള്ള, ഹൂതി എന്നിവയടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായവും പിന്തുണയുമെല്ലാം ഇറാന്റെ ഭാഗത്തുനിന്നും എത്തിയിരുന്നു. ഹിസ്ബുള്ളയ്ക്കും ഹൂതികള്‍ക്കും പിന്നില്‍ പ്രത്യക്ഷത്തില്‍ ഇറാനാണെന്നാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും വാദം. 1979ല്‍ അയൊത്തൊള്ള ഖമേനി ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരം പിടിച്ചതിനുശേഷമുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയിലൂടെയാണ് ഇറാന്‍ കടന്നുപോകുന്നത്.

ഇസ്രയേലുമായുള്ള യുദ്ധത്തില്‍ മാരക തിരിച്ചടിയാണ് ഇറാനു ലഭിച്ചത്. മുന്‍നിര ശാസ്ത്രജ്ഞരും സൈനിക മേധാവികളും ഇല്ലാതായി. ഇതിനുപിന്നാലെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധവുമെത്തി. നിലവില്‍ ഗ്യാസ്, പെട്രോള്‍ വില്‍പനയിലൂടെ പണമുണ്ടാക്കാമെന്ന ആഗ്രഹവും തടയപ്പെട്ടു.

Signature-ad

ദശാബ്ദങ്ങളായി ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന പേരിലാണ് ടെഹ്‌റാന്‍ മേഖലയിലെ ഇസ്ലാമിക നീക്കങ്ങളെ ഏകോപിപ്പിച്ചിരുന്നത്. ഇസ്രയേലിന്റെ മരണം എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. ഇപ്പോള്‍ മേഖലയിലെ പിടി അയഞ്ഞെന്നു മാത്രമല്ല, അടുത്ത നീക്കമെന്ത് എന്നതില്‍ നേതൃത്വത്തിനു വ്യക്തതയുമില്ല.

ഗാസയില്‍ രണ്ടുവര്‍ഷമായി ഇസ്രയേല്‍ തുടരുന്ന ബോംബിംഗിനും ആക്രമണത്തിനും ഒടുവില്‍ ഹമാസ് തരിപ്പണമായതും കരാറിലേക്ക് എത്താന്‍ നിര്‍ബന്ധിക്കപ്പെട്ടതിനുമൊപ്പം ഹിസ്ബുള്ള നേതാക്കള്‍ക്കെതിരേയും ഇസ്രയേല്‍ ലക്ഷ്യമിട്ടു. ഇന്നലെയും വന്‍ ആക്രമണമാണ് ലെബനനില്‍ ഇസ്രയേല്‍ നടത്തിയത്. ഇറാന്റെ ‘നിഴലുകളാ’യി അറിയപ്പെട്ടിരുന്ന ഇരു തീവ്രവാദ ഗ്രൂപ്പുകളുടെയും ചിറകരിഞ്ഞു. അടുത്ത ഘട്ടമായി ഇസ്രയേലിലെയും അറബ് രാജ്യങ്ങളിലെയും സന്ദര്‍ശനത്തോടെ ഇറാന്‍ മേഖലയില്‍ പൂര്‍ണമായും ഒറ്റപ്പെടും.

ഇറാന്റെ നേതൃത്വത്തിലുള്ള മുന്നണി സംവിധാനം പൂര്‍ണമായും തകര്‍ന്നെന്നും ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ നാമാവശേഷമായെന്നും ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ പ്രോജക്ട് ഡയറക്ടര്‍ അലി വയേസ് പറയുന്നു. ഇറാന് ഒരിക്കലും ഇതൊരു അഭിമാന നിമിഷമല്ലെന്ന് തറപ്പിച്ചു പറയാന്‍ കഴിയും. ഇറാനിയന്‍ ദേശീയ മാധ്യമങ്ങള്‍ ഗാസയിലെ വെടിനിര്‍ത്തല്‍ ഹമാസിന്റെ വിജയമെന്നാണു പ്രചരിപ്പിക്കുന്നത്. അവരുടെ താവളങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു. 67,000 സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെട്ടു. ഇറാന്റെ വിദേശകാര്യ മന്ത്രാലയം ഗാസയിലെ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്‌തെങ്കില്‍ അയൊത്തൊള്ള ഖമേനിയുടെ ഉപദേശകന്‍ എക്‌സില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത് നേരേ തിരിച്ചുള്ള കാര്യമാണ്.

‘ഗാസയിലെ വെടിനിര്‍ത്തല്‍ എന്നത് മറ്റൊരിടത്ത് വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ’ ഭാഗമാണ് എന്നായിരുന്നു അദ്ദേഹം എഴുതിയത്. ടെഹ്‌റാന്റെ ശ്രദ്ധ ഹിസ്മുള്ള, യെമനിലെ ഹൂത്തികള്‍, ഇറാഖി തീവ്രവാദി ഗ്രൂപ്പുകള്‍ എന്നിവയിലേക്ക് പതിക്കണമെന്നും അദ്ദേഹത്തിന്റെ ഈ എഴുത്ത് സൂചന നല്‍കുന്നു.

ഇസ്രയേലിന്റെ ആക്രമണത്തിനു പിന്നാലെ ഇറാനിലെ സാധാരണക്കാരെ ബാധിച്ച ഭയാശങ്കകള്‍ ഇപ്പോഴും മാറിയിട്ടില്ല. രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തെയാകെ ഇസ്രയേല്‍ തകര്‍ത്തു. ഖമേനി പൊതുരംഗത്തു പ്രത്യക്ഷപ്പെടുന്നതു കുറഞ്ഞു. ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ വാര്‍ഷികത്തില്‍ നടത്തേണ്ടിയിരുന്ന വാര്‍ഷിക പരേഡും മാറ്റി. ഇതില്‍ മിസൈലുകളും ഡ്രോണുകളുമാണ് വ്യാപകമായി പ്രദര്‍ശിപ്പിച്ചിരുന്നത്. സൈനിക പരേഡില്‍ കാര്യമായൊന്നും കാണിക്കാനില്ല എന്നതാണ് ഇതു വ്യക്തമാക്കുന്നത്.


ഐക്യരാഷ്ട്ര സഭയുടെ ഉപരോധംകൂടി വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇറാന്‍. ‘ഞങ്ങള്‍ക്കിനി മുന്നോട്ടുപോകാന്‍ കാര്യമായ റിസോഴ്‌സുകളൊന്നും ഇല്ലെന്നാ’ണ് തെഹ്‌റാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരീക്ഷകനായ സയീദ് ലെയ്‌ലാസിന്റെ വിലയിരുത്തല്‍. അമേരിക്കന്‍ നടപടികളുടെ പ്രതിപ്രവര്‍ത്തനം മാത്രയായിരുന്നു ഹമാസിനു നല്‍കിയ പിന്തുണ. ഞങ്ങളുടെ അതിര്‍ത്തിയില്‍നിന്ന് സംഘര്‍ഷം മാറ്റുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തുമ്പോള്‍ ഇറാന്‍ കരുത്തുറ്റ നിലയിലായിരുന്നു. ഇപ്പോള്‍ വെടിനിര്‍ത്തലിനുശേഷം എടുത്തുകാട്ടാന്‍ ഒന്നും ബാക്കിയില്ല.

ഇറാന്‍-ഇറാഖ് യുദ്ധത്തിനുശേഷം ഷിയ-സുന്നി പ്രശ്‌നത്തിന്റെ കയറ്റുമതിയാണ് ഇറാന്‍ നടത്തിയിരുന്നത്. ഹൂതികള്‍ സൗദിയടക്കമുള്ള രാജ്യങ്ങളെയാണ് ഉന്നമിട്ടത്. ഇറാനെതിരേ ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിച്ചത് അമേരിക്കയടക്കം നല്‍കിയ ആയുധ സമ്പത്ത് ഉപയോഗിച്ചാണ്. 1991ലെ ഗള്‍ഫ് യുദ്ധത്തിനുശേഷം അമേരിക്കന്‍ സൈന്യവും മേഖലയില്‍ സാന്നിധ്യമുറപ്പിച്ചു. ഹിസ്ബുള്ളയ്ക്കും ഹമാസിനും മുന്‍നിര നേതാക്കളെ നഷ്ടപ്പെട്ടു. സിറിയയില്‍ അസദിന്റെ ഭരണവും അവസാനിച്ചു.

ചൈനയ്ക്കു വിലക്കുറവില്‍ എണ്ണയും റഷ്യക്കു ഡ്രോണുകളും നല്‍കുന്നതൊഴിച്ചാല്‍ ഇറാന് കാര്യമായ വരുമാനങ്ങളൊന്നും ഇല്ല. മറ്റൊരു ശക്തിയും ഇറാനെ പിന്തുണയ്ക്കുന്നുമില്ല. പൊതു സമൂഹത്തിന്റെ എതിര്‍പ്പ് ഇസ്ലാമിക രാജ്യത്തെ നേതാക്കളും നേരിടേണ്ടിവരുന്നു. ഹിജാബ് നിയമത്തിനെതിരേ രംഗത്തുവന്ന സ്ത്രീകളെ വധിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇസ്രയേലിനെതിരേ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ പോലും ജൂത രാജ്യത്തെ ഇല്ലാതാക്കുമെന്നു ശപഥം ചെയ്ത ഇറാന്റെ പിന്‍വാങ്ങലായിരുന്നു. ലെബനനില്‍ ഹിസ്ബുള്ളയും അടുത്തതായി അമേരിക്കയുടെ സഹായത്താല്‍ ഹൂതികളെയും ഇല്ലാതാക്കിയാല്‍ മേഖലയില്‍ ഇസ്രയേലിന്റെ സമ്പൂര്‍ണ ആധിപത്യമാകും കാണാന്‍ കഴിയുക.

 

s West Asia broadly welcomes the Gaza ceasefire, Iran finds itself at one of its most vulnerable junctures since the 1979 Islamic Revolution, its regional influence diminished, alliances fractured and its leadership uncertain about the next move. For decades, Tehran has anchored its so-called “Axis of Resistance”, a coalition of terrorist groups and sympathetic states opposing Israel and the United States. But Israel’s months-long bombardment of Gaza, paired with targeted strikes on Hamas and Hezbollah leaders across the region has severely weakened Iran’s network of proxies.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: